Categories: Cricket

പരിക്ക്; ഹസരംഗ ഐപിഎലില്‍ നിന്നും വിട്ടുനില്‍ക്കും

Published by

മുംബൈ: പരിക്കേറ്റ ശ്രീലങ്കന്‍ താരം വനിന്ദു ഹസരംഗ ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ല്‍ നിന്ന് വിട്ടുനില്‍ക്കും. താരത്തിന് വേണ്ടി ശ്രീലങ്കന്‍ ക്രിക്കറ്റ് സംഘടന(എസ്എല്‍സി) ബിസിസിഐയുമായി ബന്ധപ്പെട്ടതായാണ് വിവരം. ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമാണ് ഹസരംഗ. താരത്തിന്റെ പിന്‍മാറ്റം മുന്നില്‍ കണ്ട് സണ്‍റൈസേഴ്‌സ് മറ്റ് താരത്തെ തേടുന്നതായാണ് സൂചന.

ഇടത് കണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്. താരം പരിക്കിന്റെ പിടിയിലാണ്. ഈ ഐപിഎല്‍ സീസണില്‍ ഇനി ഉണ്ടാവില്ലെന്ന് ലങ്കന്‍ ക്രിക്കറ്റ് ബിസിസിഐയ്‌ക്ക് കത്തെഴുതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇത്തവണ 1.5 കോടി രൂപയ്‌ക്കാണ് വനിന്ദുവിനെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. ഇതിന് മുമ്പ് 10.75 കോടി രൂപയ്‌ക്ക് ആര്‍സിബിക്കുവേണ്ടിയാണ് താരം കളിച്ചിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by