തൃശൂര്‍: ഒളകര വനത്തിനുള്ളില്‍ കഴിഞ്ഞം ദിവസം കണ്ടെത്തിയ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ വ്യക്തമാകുന്നത് ഇവര്‍ വിഷം കഴിച്ച് മരിച്ചു എന്നാണ്. കിഴക്കഞ്ചേരി പനംകുറ്റി കുടുമുക്കല്‍ വീട്ടില്‍ വിനോദ് (53), കൊടുമ്പാല ആദിവാസി കോളനിയിലെ സിന്ധു (35) എന്നിവരെയാണ് പീച്ചി റിസര്‍വ് ഫോറസ്റ്റിലെ ഒളകര വന മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫെബ്രുവരി 27 മുതല്‍ കാണാതായ ഇവര്‍ ഒരുമിച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നാണ് പൊലീസ് കരുതുന്നത്. മദ്യത്തില്‍ കലര്‍ത്തി വിഷം കഴിച്ചു എന്നാണ് നിഗമനം.
വിനോദിന്റെ മൃതദേഹം മരത്തില്‍ കെട്ടി തൂങ്ങിയ നിലയിലും സിന്ധുവിന്റെ മൃതദേഹം സമീപത്തുള്ള പാറയുടെ താഴെയുമാണ് കണ്ടെത്തിയത്. കുറച്ചു കാലമായി അടുപ്പത്തിലായിരുന്നു ഇവര്‍. മൃതദേഹത്തിന് എട്ട് ദിവസത്തോളം പഴക്കമുണ്ട്.
കഴിഞ്ഞ മാസം 28നായിരിക്കാം ഇവര്‍ വിഷം കഴിച്ചതെന്നാണ് നിഗമനം. വിനോദിനെയും സിന്ധുവിനെയും കാണാതായതിനെത്തുടര്‍ന്ന് പൊലീസും നാട്ടുകാരും ഒരാഴ്ചയോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തയില്ല. പിന്നീട് പോലീസ് നായയുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: