തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രിസൈഡിങ് ഓഫീസറായ കെ.എന്‍. അശോക് കുമാറിനെതിരെ ബിജെപി പരാതി നല്കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കാണ് ബിജെപി പരാതി നല്‍കിയത്.
‘കണ്ണാടി’ എന്ന തലക്കെട്ടില്‍ പ്രതിപക്ഷ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളെ ദുരുപയോഗം ചെയ്യുന്നതുമായ ലഘുലേഖ പ്രചരിപ്പിക്കുന്നതില്‍ പ്രിസൈഡിങ് ഓഫീസറായി നിയമിതനായ കെ.എന്‍. അശോക് കുമാറിന് പങ്കുണ്ടെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ വകുപ്പില്‍ സെക്ഷണല്‍ ഓഫീസറാണ് കെ.എന്‍. അശോക് കുമാര്‍. വ്യക്തമായ ഇടതുപക്ഷ ചായ് വുള്ള രാഷ്ട്രീയ ബന്ധങ്ങളും അജണ്ടകളും ഉള്ള യൂണിയനായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ആളാണ് അശോക് കുമാര്‍. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയും നിഷ്പക്ഷതയും പാലിക്കാന്‍ രാഷ്ട്രീയ ബന്ധമുള്ളയാളിന് കഴിയില്ലായെന്നും ബിജെപി പരാതിയില്‍ പറയുന്നു. ഈ വിഷയം അന്വേഷിക്കണമെന്നും അശോക് കുമാറിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്നും കമ്മിഷനു നല്കിയ പരാതിയില്‍ ബിജെപി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: