തിരുവനന്തപുരം: കരുവന്നൂരില്‍ സാധാരണക്കാരുടെ കോടിക്കണക്കായ നിക്ഷേപം കൊള്ളയടിച്ച സിപിഎമ്മിനെതിരെ പദയാത്ര നടത്തിയതിന് സുരേഷ് ഗോപി നേരിടേണ്ടിവന്നത് ആറോളം വലിയ സ്വഭാവ ഹത്യാ ശ്രമങ്ങള്‍. ഇതേ തുടര്‍ന്ന് നടനെതിരെ സൈബര്‍ ലിഞ്ചിംഗും നടന്നു.
ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് സുരേഷ് ഗോപിയ്‌ക്കെതിരെ ഉയരുന്ന പുതുച്ചേരി വാഹന നികുതി വെട്ടിപ്പ് കേസ്. കേസുമായി മുന്നോട്ട് പോകുമെന്നും തന്നെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും തനിക്കെതിരായ എല്ലാ കേസുകളുടെ വേട്ടയാടലുകള്‍ ആണെന്നും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ താന്‍ നടന്നതിനും തന്റെ പേരില്‍ കേസ് കൊടുത്തെന്നും സുരേഷ് ഗോപി പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപിയെ സ്വഭാവ ഹത്യ ചെയ്യാന്‍ ഇടത് പക്ഷ കേന്ദ്രങ്ങള്‍ കൊണ്ടുവന്ന ദുരാരോപണങ്ങള്‍ ഇതൊക്കെ:
1) സുരേഷ് ഗോപി ലൈംഗികോദ്ദേശ്യത്തോടെ സമീപിച്ചു എന്ന പേരില്‍ കൊടുത്ത വ്യാജപരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തു. മീഡിയവണ്ണില്‍ പ്രവര്‍ത്തിക്കുന്ന ലേഖികയാണ് കേസ് നല്‍കിയത്. (ലക്ഷ്യം സുരേഷ് ഗോപി സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളെന്ന് വരുത്തിത്തീര്‍ക്കല്‍)
2) പാലയൂര്‍പള്ളി ശിവക്ഷേത്രമാണെന്ന് ഏതോ ഹിന്ദു നേതാവ് പ്രസ്താവന നടത്തിയതിന് സുരേഷ് ഗോപി മറുപടി പറയണമെന്ന മാധ്യമം,ദേശാഭിമാനി, തൃശൂര്‍ സിപിഎം എന്നിവരുടെ ആവശ്യം (ലക്ഷ്യം: ഇതുവഴി ക്രിസ്ത്യന്‍ വോട്ടര്‍മാരെ സുരേഷ് ഗോപിയില്‍ നിന്നും അകറ്റല്‍)
3) തൃശൂരില്‍ സെന്‍റ് ലൂര്‍ദ്ദ് പള്ളിയില്‍ സുരേഷ് ഗോപി മാതാവിന് നല്‍കിയ കിരീടത്തില്‍ സ്വര്‍ണ്ണം കുറവാണെന്നും ചെമ്പുണ്ടെന്നും ഉള്ള പ്രചാരണം (ലക്ഷ്യം: സുരേഷ് ഗോപിയുടെ സ്വഭാവഹത്യ നടത്തല്‍. ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍ നിന്നും അകറ്റല്‍)
4) തൃശൂരില്‍ സെന്‍റ് ലൂര്‍ദ്ദ് പള്ളിയില്‍ സുരേഷ് ഗോപി മാതാവിന് നല്‍കിയ സ്വര്‍ണ്ണക്കിരീടം താഴെ വീണുവെന്ന പ്രചാരണം (ഇത് ഒരു വാര്‍ത്താചാനലിന്റെ റിപ്പോര്‍ട്ടര്‍ ഒപ്പിച്ച പണിയാണെന്ന് പിന്നീട് തെളിഞ്ഞു. ലക്ഷ്യം: മാതാവുപോലും സുരേഷ് ഗോപിയുടെ സമ്മാനം നിരസിച്ചുവെന്ന പ്രചാരണം അഴിച്ചുവിടുക വഴി സുരേഷ് ഗോപിയുടെ സ്വഭാവ ഹത്യ നടത്തല്‍. ക്രിസ്ത്യന്‍ വോട്ടര്‍മാരെ സുരേഷ് ഗോപിയില്‍ നിന്നും അകറ്റല്‍)
5) ആ ഗോപിയല്ല ഈ ഗോപി: കലാമണ്ഡലം ഗോപിയാശാന്റെ അനുഗ്രഹം സുരേഷ് ഗോപി തേടിയെന്നും പത്മഭൂഷണ്‍ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചെന്നും ആരോപണം. പല പ്രമുഖ വ്യക്തികളും സുരേഷ് ഗോപിയ്‌ക്ക് വേണ്ടി അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ആ ഗോപിയല്ല ഈ ഗോപിയെന്ന് കലാമണ്ഡലം ഗോപിയുടെ മകന്‍ രഘുരാജ് ഫെയ് സ് ബുക്കില്‍. (ലക്ഷ്യം: മോശം ആളായി ചിത്രീകരിക്കുക വഴി സുരേഷ് ഗോപിയെ സ്വഭാവഹത്യ ചെയ്യല്‍. എന്നാല്‍ പിന്നീട് കലാമണ്ഡലം ഗോപി തന്നെ സുരേഷ് ഗോപിയെ ക്ഷണിക്കുകയും സുരേഷ് ഗോപിയ്‌ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ വന്ന് കാണാമെന്ന് പ്രസ്താവിക്കുകയും ചെയ്തു. താന്‍ തന്നെയാണ് പത്മഭൂഷണ്‍ വാങ്ങിത്തരാന്‍ സുരേഷ് ഗോപിയോട് അഭ്യര്‍ത്ഥിച്ചതെന്നും എന്നാല്‍ തന്നെക്കൊണ്ടാവില്ല എന്ന് സുരേഷ് ഗോപി മറുപടി പറഞ്ഞെന്നും കലാമണ്ഡലം ഗോപി പിന്നീട് വിശദീകരിച്ചു. മകന്‍ രഘുരാജ് സുരേഷ് ഗോപിയെ ആക്രമിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് പിന്നീട് പിന്‍വലിച്ചു. ഇടത് പക്ഷത്തിന്റെ സ്വാധീനത്താലാണ് രഘുരാജിന് ജോലി ലഭിച്ചിരിക്കുന്നതെന്നും തെളിഞ്ഞു)
6) ആല്‍എല്‍വി രാമകൃഷ്ണന്റെ മോഹിനിയാട്ടം: ആര്‍എല്‍വി രാമകൃഷ്ണനെപ്പോലുള്ള കറുത്തവര്‍ മോഹിനിയാട്ടം കളിച്ചാല്‍ ഭംഗിയുണ്ടാവില്ലെന്നും വെളുത്തവരും സൗന്ദര്യമുള്ളവരും മോഹിനിയാട്ടം കളിക്കണമെന്നും ഉള്ള കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന. ഇതേ തുടര്‍ന്ന് ആര്‍എല്‍വി രാമകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തന്റെ ക്ഷേത്രത്തില്‍ രാമകൃഷ്ണന്‍ മോഹിനിയാട്ടം അവതരിപ്പിക്കണമെന്ന് സുരേഷ് ഗോപി ക്ഷണിച്ചു. എന്നാല്‍ സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍. രാമകൃഷ്ണന്‍ തന്റെ ക്ഷേത്രത്തില്‍ വരാമെന്ന് സമ്മതിച്ചതാണെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സുരേഷ് ഗോപി. പിന്നീട് കള്ളി വെളിച്ചത്തായി. സുരേഷ് ഗോപിയുടെ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കില്ലെന്ന് ഇടത് കേന്ദ്രങ്ങള്‍ ആര്‍എല്‍വി രാമകൃഷ്ണന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി പ്രസ്താവന നടത്തിക്കുകയായിരുന്നു. അറിയപ്പെടുന്ന ഇടത്പക്ഷ പ്രവര്‍ത്തകനാണ് രാമകൃഷ്ണന്‍. ഇത് പിന്നീട് രാമകൃഷ്ണന്‍ തന്നെ തുറന്നുപറഞ്ഞു. ( ലക്ഷ്യം: സുരേഷ് ഗോപിയുടെ സ്വഭാവഹത്യ നടത്തല്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: