Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വോട്ടിനു വേണ്ടി എന്തും ഉപേക്ഷിക്കും

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Apr 6, 2024, 04:25 am IST
in Editorial

തത്ത്വവും നയവും പരിപാടിയും എന്നേ ഉപേക്ഷിച്ചവരാണ് കോണ്‍ഗ്രസുകാര്‍. അവര്‍ക്കിന്ന് നിലനില്‍പ്പാണ് പ്രശ്നം. അതിനുവേണ്ടി എന്തും ചെയ്യുക എന്നതാണ് പുതിയ പരിപാടി. അതിന്റെ ഭാഗമായാണ് വയനാട്ടില്‍ രാഹുല്‍ സ്വന്തം പാര്‍ട്ടി പതാക ഉപേക്ഷിച്ചു റോഡ്‌ഷോ നടത്തിയത്. കോണ്‍ഗ്രസിന്റെ ചരിത്രവും നേതാക്കളുടെ ജയപരാജയവും തമ്മിലുള്ള കണക്കെടുപ്പ് നടത്തിയാല്‍ ഉത്തര്‍പ്രദേശിന് അതിന്റേതായ ചരിത്രമുണ്ട്. പ്രത്യേകിച്ച് നെഹ്റുകുടുംബത്തിന്റെ കണക്കെടുപ്പ് നടത്തിയാല്‍ അത് മുഴച്ചുനില്‍ക്കും. നെഹ്റുവും ഇന്ദിരയും രാജീവും സോണിയയും രാഹുലുമെല്ലാം ഉത്തര്‍പ്രദേശിന്റെ സന്തതികളാണ്. റായ്ബറേലിയും അമേഠിയും ഉപേക്ഷിച്ച് അവര്‍ക്കൊരു കളിയില്ല. പാര്‍ട്ടിക്കുതന്നെ ദിശതെറ്റിയാല്‍ കളിതമാശക്ക് കഥയില്ലല്ലൊ. അമേഠി ഉപേക്ഷിച്ച് രാഹുല്‍ തിരഞ്ഞത് അല്ലലില്ലാതെ ജയിക്കാനൊരു മണ്ഡലമാണ്. അങ്ങിനെയാണ് വയനാട്ടിലെത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ആദ്യമായി രാഹുലിന് വയനാട്ടില്‍ കണ്ണുവീണത്. അവിടെ വന്നിറങ്ങിയപ്പോള്‍ത്തന്നെ രാഹുലിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസിന്റെ കൊടികളെക്കാള്‍ മുസ്ലീംലീഗിന്റെ കൊടികളാണ് നിരന്നത്. ഇത് വലിയ വാര്‍ത്തയാണുണ്ടാക്കിയത്. പാകിസ്ഥാന്റെ പതാകയും ലീഗിന്റെ കൊടിയും തമ്മില്‍ ഏറെ വ്യത്യാസമൊന്നുമില്ല. ഉത്തരേന്ത്യന്‍ വാര്‍ത്താമാധ്യമങ്ങള്‍ അതുവച്ച് ആഘോഷിച്ചു. രാഹുലിന്റെ റാലിയില്‍ പാകിസ്ഥാന്‍ കൊടികളുമെന്ന പ്രചാരണം വലിയ ക്ഷീണമാണുണ്ടാക്കിയത്. അതുകൊണ്ടാവണം ഇത്തവണ ലീഗിന്റെ കൊടിവേണ്ടെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. ഞങ്ങളുടെ വോട്ടുവേണം, പക്ഷേ കൊടിപറ്റില്ലെന്ന ന്യായം നടക്കില്ലെന്ന് മുസ്ലീംലീഗും പറഞ്ഞു. അങ്ങിനെയെങ്കില്‍ നമുക്കാരുടെയും കൊടിയില്ലാതെ റോഡ്‌ഷോ നടത്താമെന്ന ധാരണയുണ്ടാക്കി. ലീഗിന്റെ വോട്ടുകിട്ടാന്‍ കൊടിയല്ല എന്തും ഉപേക്ഷിക്കാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന കോണ്‍ഗ്രസിന്റെ ദയനീയ ചിത്രമാണ് വയനാട്ടില്‍ കണ്ടത്.
ബിജെപിയെ ഭയന്നാണ് സ്വന്തം പതാകപോലും കോണ്‍ഗ്രസ് ഒളിപ്പിച്ചതെന്ന് മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. മുസ്ലീംലീഗിന്റെ വോട്ടുവേണം, പതാക പാടില്ല എന്നത് പാതകമാണ്. ഇത് പാകിസ്ഥാന്‍ കൊടിയല്ല ഭാരതത്തിലെ ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെ കൊടിയാണെന്ന് പറയാന്‍ കോണ്‍ഗ്രസിന് കരുത്തുനഷ്ടപ്പെട്ടു എന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. സ്വാതന്ത്ര്യ സമരത്തില്‍ ഉയര്‍ത്തിപ്പിടിച്ച പതാക കോണ്‍ഗ്രസിന്റെ പതാകയാക്കി ഉയര്‍ത്തിപ്പിടിക്കാന്‍ നേതാക്കള്‍ക്ക് ഊര്‍ജം നഷ്ടപ്പെട്ടുപോയി എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ലീഗിന്റെ കൊടിയെ മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത് എസ്ഡിപിഐയെ പ്രീണിപ്പിക്കാനാണെന്ന് വ്യക്തമാണ്. ഏപ്രില്‍ ഒന്നിനാണ് എസ്ഡിപിഐ യൂഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഇത് ബിജെപിയടക്കം ചര്‍ച്ചാ വിഷയമാക്കി. ഇതോടൊപ്പമാണ് ഏപ്രില്‍ മൂന്നിന്റെ റോഡ്ഷോയില്‍ പതാക ഉപേക്ഷിച്ചത്.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയതുതന്നെ ഒരുതരം അശ്ലീല രാഷ്‌ട്രീയമാണ്. ഇന്ത്യാമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് രാഹുല്‍. ഈ മുന്നണിയുടെ ദല്‍ഹിയിലെ പ്രമുഖ നേതാവാണ് സിപിഐയിലെ ആനിരാജ. ദല്‍ഹിയില്‍ രാഹുലും ആനിരാജയും ഒരുമിച്ചിരുന്നാണ് തീരുമാനങ്ങളെടുക്കുന്നത്. രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ മോഹിച്ചാണ് ആനിരാജ മത്സരത്തിനിറങ്ങിയത്. അങ്ങിനെയൊരാള്‍ വയനാട്ടിലുള്ളപ്പോള്‍ എന്തിനാണ് രാഹുലിന്റെ വരവെന്ന ചോദ്യം സര്‍വ സാധാരണമാണ്. ഇതും സ്വന്തം പതാക പോലും ഉപേക്ഷിച്ചുള്ള ഈ യാത്ര തികച്ചും സംശയാസ്പദമാണ്. ആരെപറ്റിക്കാനും കബളിപ്പിക്കാനുമാണ് ആനിരാജയുടെയും രാഹുലിന്റെയും സ്ഥാനാര്‍ത്ഥിത്വം. ആനി രാജയെ ജയിപ്പിക്കാന്‍ നില്‍ക്കുന്ന മാര്‍ക്സിസ്റ്റുകാര്‍ക്കും ഇത് വിനയാണ്. പഴയ യുപിഎ മോഡല്‍ സഖ്യമുണ്ടാക്കി ഭരിക്കാനെങ്കിലും കഴിയണമെങ്കില്‍ വയനാട്ടില്‍ രാഹുല്‍ ജയിക്കണ്ടെ. പിന്നെന്തിനാണ് ആനിരാജയ്‌ക്ക് വോട്ട്.?

ഈ പശ്ചാത്തലത്തിലാണ് വയനാട്ടില്‍ എന്‍ഡിഎ ശക്തമായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായതോടെ പ്രവര്‍ത്തകര്‍ക്ക് ഉത്സാഹവും പുതിയ ഊര്‍ജ്ജവും ലഭിച്ചിട്ടുണ്ട്. കബളിപ്പിക്കാനിറങ്ങിയ ഇരുമുന്നണികള്‍ക്കും നടുവില്‍ ഉണര്‍വിന്റെയും ഉന്മേഷത്തിന്റെയും പുതിയ താരോദയമായി സുരേന്ദ്രന്‍ മാറിയിരിക്കുകയാണ്. അതുതന്നെയാകട്ടെ വയനാട്ടുകാരുടെ വിധിയെഴുത്തും.

 

Tags: sdpiLoksabha Election 2024Modiyude GuaranteeSDPI connectionCongress-Sdpi Alliance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.