തിരുവനന്തപുരം: എതിര് സ്ഥാനാര്‍ത്ഥിയുടെ പേരിനോട് സാമ്യമുള്ളവരെ കണ്ടെത്തി മത്സരിപ്പിക്കുന്ന തന്ത്രം തെരഞ്ഞെടുപ്പിലെ പ്രധാന അടവുകളിലൊന്നാണ്. സ്വതന്ത്രന്മാരായാണ് മിക്കവാറും അപരന്മാര് എത്തുക. ലോകസഭാ തെരഞ്ഞെടുപ്പിലും അതിന് മാറ്റം വന്നിട്ടില്ല. കണ്ണൂരും വടകരയിലും കോഴിക്കോട്ടുമാണ് അപരന്മാര് വിലസുന്ന പ്രധാന മണ്ഡലങ്ങള്‍.
കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ കെ.സുധാകരന് അപന്മാര് രണ്ടാണ്. രണ്ടുപേരും കെ. സുധാകരന്മാര് തന്നെ. സിപിഎമ്മിന്റെ എം.വി. ജയരാജനും അപരന്മാരുണ്ട്.
ഒരാള്‍ ജയരാജനും മറ്റൊരാള്‍ ജയരാജും. കോഴിക്കോട് കോണ്‍ഗ്രസിന്റെ എം.കെ. രാഘവനും സിപിഎമ്മിന്റെ എളമരം കരീമിനും അപരന്മാര് മൂന്നാണ്. രാഘവന് എന്‍., ടി. രാഘവന്, പി. രാഘവന് എന്നിവര്‍ എം.കെ. രാഘവന്റെ അപരന്മാരായുള്ളപ്പോള് അബ്ദുള്‍ കരീം, അബ്ദുള്‍ കരീം കെ., അബ്ദുള്‍ കരീം എന്നിവരാണ് എളമരം കരീമിന്റെ അപരര്‍. വടകരയിലും സ്ഥിതി വ്യത്യസ്ഥമല്ല. സിപിഎമ്മിന്റെ കെ.കെ. ശൈലജക്ക് ശൈലജ കെ., ശൈലജ കെ.കെ., ശൈലജ പി. എന്നിവരാണ് സ്വതന്ത്രകളായ അപരന്മാര്. ഷാഫി പറമ്പിലിനാകട്ടെ ഷാഫി, ഷാഫി ടി.പി. എന്നിവര്‍ രംഗത്ത് ഉണ്ട്.
ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന് രണ്ട് അപരന്മാരെ നേരിടണം. പ്രകാശ് പി.എല്‍, പ്രകാശ് എസ്. കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രന് പ്രേമചന്ദ്രന് നായരാണ് അപരന്. മലപ്പുറത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വസീഫിന് അപരന്മാരായുള്ളത് നസീഫ് പി.പി., നസീഫ് അലി മുല്ലപ്പള്ളിയുമാണ്. ഇതേ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അബ്ദുള്‍ സലാം എമ്മിന് അബ്ദുള്‍ സലാം ആണ് അപരന്. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിന് രണ്ട് അപരന്മാര് തലവേദനയാകും. സ്വതന്ത്രന് സുരേഷ്കുമാറും അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സുരേഷ് ഡി.യും. പൊന്നാനിയിലും അപരന്മാര്ക്ക് പഞ്ഞമില്ല. സിപിഎമ്മിന്റെ ഹംസയ്ക്ക് രണ്ടാണ് അപരന്മാര്. ഹംസ കടവണ്ടിയും ഹംസയും. മുസ്ലീം ലീഗിന്റെ എം.പി. അബ്ദുള്‍ സമദ് സമദാനിക്ക് അബ്ദുള്‍ സമദ് ആണ് അപരന്. തിരുവനന്തപുരത്ത് ശശി തരൂരിന് ശശി കോങ്ങപ്പള്ളിയാണ് അപരനായി രംഗത്ത് ഉള്ളത്. തൃശൂരില്‍ സിപിഐയുടെ വി.എസ്. സുനില്‍കുമാറിന് അപരനായുള്ളത് മറ്റൊരു സുനില്‍കുമാര്‍. പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിയും ബിജെപിയുടെ അനില്‍ ആന്റണിയും പേരിലെ സാമ്യത്തില്‍ അപരന്മാമരാകും. പത്രിക പിന്‍വലിക്കലിന് ശേഷം അപരന്മാരില് എത്രപേര്‍ രംഗത്തുണ്ടാകുമെന്ന് കണ്ടറിയണം. അപരന്മാരെക്കൊണ്ട് പത്രിക പിന്‍വലിപ്പിക്കുക എന്നത് സ്ഥാനാര്‍ത്ഥികള്‍ക്ക് കീറാമുട്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: