പരീക്ഷകള്‍ മാറ്റിവച്ചെന്ന രീതിയില്‍ വ്യാജ വിജ്ഞാപനം തയ്യാറാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മഹാത്മാ ഗാന്ധി സര്‍വകലാശാല പോലീസ് സൈബര്‍ സെല്ലില്‍ പരാതി നല്കി. വ്യാജ അറിയിപ്പുകളും രേഖകളും പ്രചരിപ്പിക്കുന്നത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെയും വിദ്യാര്‍ഥികളുടെ ഭാവിയെയും ബാധിക്കുമെന്ന് സര്‍വ കലാശാലാ രജിസ്ട്രാര്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും സര്‍വകലാശാലയുടെ പേര് ഉപ
യോഗിച്ച് പ്രവര്‍ത്തിക്കുന്ന അനധികൃത സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കെതിരെയും കര്‍ശ
നനടപടികള്‍ സ്വീകരിക്കും. സര്‍വകലാശാലയുമായി ബന്ധപ്പെട്ട അറിയിപ്പുകള് മുഖ്യ ധാരാ
മാധ്യമങ്ങളിലൂടെ അറിയിക്കുന്നതിനു പുറമെ ഔദ്യോഗിക വെബ്സൈറ്റിലും സമൂഹ മാധ്യമ
പ്ലാറ്റ്ഫോമുകളിലും പ്രസിദ്ധീകരിക്കുന്നുണ്ട്. അനധികൃത അറിയിപ്പുകള്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കോളജുകളും ജാഗ്രത പാലിക്കണം-രജിസ്ട്രാര്‍ അറിയിച്ചു.
എം.ജി. സര്‍വ കലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് – https://www.mgu.ac.in/
ഫേസ്ബുക്ക് പേജ് – https://www.facebook.com/mgu.ac.in, വാട്സപ്പ് ചാനല്‍ – whatsapp.com/channel/0029VaZAU0SG3R3cmFxF3Y2N, ഇന്‍സ്റ്റഗ്രാം – https://www.instagram.com/mgu.ac.in/, യൂടൂബ് ചാനല്‍ – https://www.youtube.com/@mgu.ac.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക: