ന്യൂദല്‍ഹി: ബിജെപി സ്ഥാനാര്‍ത്ഥികളും സിനിമാ താരങ്ങളുമായ കങ്കണ റണാവത്തിനും ഹേമമാലിനിക്കും എതിരായ പ്രതിപക്ഷ കക്ഷികളുടെ മോശമായ പരാമര്‍ശങ്ങളെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അപലപിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞൂ.
കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ഹേമമാലിനിക്കെതിരെ മോശമായ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ ബിജെപി
നേതാവ് അമിത് മാളവ്യ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിന്റെ സ്ത്രീകളോടുള്ള നിലപാട് ഇതാണോയെന്നും അദ്ദേഹം ചോദിച്ചു. കങ്കണ റണാവത്തിന്റെ ചിത്രത്തിന് താഴെ ഇന്‍സ്റ്റഗ്രാമില്‍ മോശം കമന്റുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: