റാഞ്ചി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ 8.86 ഏക്കര്‍ ഭൂമി ഇ ഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 31 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.
ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജിവച്ചതിന് പിന്നാലെയാണ് സോറനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണ വെളുപ്പിക്കല്‍ നിയമപ്രകാരം സോറനെ കൂടാതെ റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരായ ഭാനുപ്രതാപ് പ്രസാദ്, രാജ് കുമാര്‍ പഹന്‍, ഹിലരിയസ് കച്ചപ്, ബിനോദ് സിങ് എന്നിവര്ക്കേതിരേയും ഇ ഡി കേസെടുത്തിട്ടുണ്ട്.
പ്രസാദാണ് കേസിലെ മുഖ്യ പ്രതി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും സര്‍ക്കാര്‍ രേഖകളുടെ സൂക്ഷിപ്പ് ചുമതല കൂടി വഹിച്ചിരുന്ന ഇയാള്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു, അഴിമതി എന്നീ ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: