കൊച്ചി: മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരിയെ അച്ഛന് കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം തേടി. ചീഫ് ജസ്റ്റിസ് എ.ജെ ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഗവ. പ്ലീഡര്‍ മറുപടി നല്കാന് സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഡിവിഷന് ബെഞ്ച് ജൂണ്‍ 21 ന് ഹര്‍ജി പരിഗണിക്കാന്‍ മാറ്റി. മുമ്പ് ഇതു സംബന്ധിച്ച് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ച് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുര്‍ന്ന് ചീഫ് ജസ്റ്റിസില്‍ നിന്ന് ഔപചാരിക ഉത്തരവുകള്‍ നേടുകയും വാര്‍ത്താ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിഷയം സ്വമേധയാ ഒരു കേസായി പട്ടികപ്പെടുത്തുകയും ചെയ്യും.
മാര്‍ച്ച് 24 ന് വണ്ടൂരിലെ ആശുപത്രിയില്‍ മരിച്ച മകള്‍ ഫാത്തിമ നസ്രീന്റെ മരണവുമായി ബന്ധപ്പെട്ട് കാളികാവ് സ്വദേശി കോന്തന് തൊടിക മുഹമ്മദ് ഫായിസിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യം ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണ് മരിച്ചതെന്നാണ് ബന്ധുക്കള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഫായിസ് കുട്ടിയെ കൊന്നതാണെന്ന് നസ്രീന്റെ അമ്മയും മുത്തശ്ശിയും ആരോപിച്ചു.
സംസ്ഥാനത്തെ ഇത്തരം സംഭവങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കണ്ണ് തുറപ്പിക്കേണ്ടതാണെന്നും സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവില്‍ പറഞ്ഞിരുന്നു. കുട്ടിയുടെ വാരിയെല്ലുകള്‍ക്കും ആന്തരിക അവയവങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതുള്‍പ്പെടെയുള്ള വ്യാപകമായ പരിക്കുകളെക്കുറിച്ചും കോടതി വിഷമം പ്രകടിപ്പിക്കുകയും അത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രോട്ടോക്കോളുകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: