രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നിലെ പ്രതി ബിജെപിക്കാരനാണെന്ന് പ്രചരിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി ഗുണ്ടുറാവുവാണ് ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. പിന്നാലെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് താക്കീത് നല്കി എന്‍ഐഎ രംഗത്തെത്തി.
— NIA India (@NIA_India) April 5, 2024
സായ് പ്രസാദ് എന്ന ബിജെപി പ്രവര്‍ത്തകനെ എന്‍ഐഎ പിടികൂടിയെന്ന് ചില ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഈ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. എസ് ഡിപിഐയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ കൂട്ടുകെട്ടുണ്ടാക്കുന്നതിനെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം അമിത് ഷാ രംഗത്ത് വന്നിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. രാമേശ്വരം കഫേയില്‍ സ്ഫോടനം നടത്തിയവരുമായി കോണ്‍ഗ്രസ് കൈകോര്‍ക്കുന്നു എന്നായിരുന്നു അമിത് ഷായുടെ വിമര്‍ശനം. ഇതില്‍ നിന്നും തലയൂരാനാണ് പുതിയ വ്യാജവാര്‍ത്ത ചമച്ചതെന്ന് കരുതുന്നു.
സ്ഫോടനത്തിലെ രണ്ട് പ്രതികളുമായി സായ് പ്രസാദിന് ബന്ധമുണ്ടെന്നായിരുന്നു വാര്‍ത്ത. ഇതാണ് കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് മന്ത്രി ഗുണ്ടറാവു പ്രചരിപ്പിച്ചത്. പിന്നെ ബിജെപി വിരുദ്ധത പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള പവര്‍ ഖേരയും ജയറാം രമേശും സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത പങ്കുവെച്ചു. ഇതോടെയാണ് എന്‍ഐഎ രംഗത്തെത്തിയത്.
കോണ്‍ഗ്രസ് വക്താവ് പവന് ഖേരയുടെ പോസ്റ്റ് പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്:
Why is the national media silent on this sensational development? https://t.co/20sl6Luzkc
— Jairam Ramesh (@Jairam_Ramesh) April 5, 2024
മാര്‍ച്ച് ഒന്നിന് ബെംഗളൂരുവിലെ റസ്റ്റോറന്റായ രാമേശ്വരം കഫേയിലെ സ്ഫോടനത്തിന്റെ മുഖ്യ പ്രതി മുസ്സാവിര്‍ ഹുസ്സൈനും ഈ ദൗത്യത്തില്‍ അദ്ദേഹത്തെ സഹായിച്ചത് അബ്ദുള്‍ താഹ മതീനും ആണെന്ന് എന്‍ഐഎ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരും കര്‍ണ്ണാടകത്തിലെ ശിവമോഗയിലെ തീര്‍ത്ഥഹള്ളി സ്വദേശികളാണ്. കറ കളഞ്ഞ തീവ്രവാദികള്‍ ആയതിനാല്‍ ഐഡികള്‍ നിരന്തരം മാറ്റി ഇവര്‍ ഒളിവില്‍ കഴിയുകയാണ്. ഇന്ത്യയില്‍ കര്‍ണ്ണാടക, തമിഴ്നാട്, യുപി എന്നീ സംസ്ഥാനങ്ങളില്‍ 18 ഇടങ്ങളില്‍ ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല. ഇതിനിടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എന്‍ഐഎ താക്കീത് നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: