ജയ്പൂർ: കഴിഞ്ഞ പത്ത് വർഷമായി തന്റെ സർക്കാർ ചെയ്ത പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ ചുരുവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് വർഷത്തേത് ഒരു ട്രെയിലർ മാത്രമാണെന്നും ഇനിയും ഒരുപാട് കാര്യങ്ങൾ വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. “എത്ര സംഭവിച്ചാലും, ഇതുവരെ സംഭവിച്ചതെല്ലാം ഒരു ട്രെയിലറാണ്, മോദി ഇതുവരെ ചെയ്തത് ഒരു വികസനത്തിന്റെ തുടക്കം മാത്രമായിരുന്നു, പ്രധാന ഗതി ഇനിയും വരാനിരിക്കുന്നതേയുള്ളൂ,” – പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഒരുപാട് ചെയ്യാനുണ്ട്, ഒരുപാട് സ്വപ്നങ്ങളുണ്ട്. രാജ്യത്തെ ബഹുദൂരം മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ സൈന്യത്തെ അപമാനിക്കുന്നതിനും രാജ്യത്തെ വിഭജിക്കുന്നതിനും പേരുകേട്ട പാർട്ടിയാണ് കോൺഗ്രസെന്നും മോദി പ്രസംഗത്തിൽ ആഞ്ഞടിച്ചു. മുത്തലാഖ് നിയമം മുസ്ലീം സഹോദരിമാരുടെ മാത്രമല്ല എല്ലാ മുസ്ലീം കുടുംബങ്ങളുടെയും ജീവൻ രക്ഷിച്ചതായി മോദി പറഞ്ഞു.
കോൺഗ്രസിനും പ്രതിപക്ഷമായ ഇൻഡി ബ്ലോക്കിനും അവരുടേതായ താൽപ്പര്യങ്ങളുണ്ടെന്നും ദരിദ്രരുടെയും ദലിതരുടെയും അധഃസ്ഥിതരുടെയും ക്ഷേമവും ബഹുമാനവുമായി അവർക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: