Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എറണാകുളം ആരു നീന്തിക്കയറും

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Apr 5, 2024, 02:42 am IST
in Kerala

കൊച്ചി: കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം, ജുഡീഷ്യല്‍ തലസ്ഥാനം, മെട്രോ നഗരം, രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച നഗരം… എറണാകുളത്തിന് വിശേഷണങ്ങള്‍ ഏറെയാണ്.

ജില്ലയിലെ കളമശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലം. ലത്തീന്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ കാലകാലങ്ങളില്‍ ഇരുമുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഈ സമുദായത്തെയാണ് പരിഗണിക്കാറുള്ളത്. തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ അഞ്ച് തവണ മാത്രമാണ് കോണ്‍ഗ്രസിന് ഈ മണ്ഡലം നഷ്ടമായത്.

1984, 1989, 1991, 2009, 2014 വര്‍ഷങ്ങളില്‍ വിജയിച്ച കെ.വി. തോമസാണ് ലോക്സഭയില്‍ മണ്ഡലത്തെ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധീകരിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിമാരില്‍ കെ.വി.

തോമസിനെ മാത്രമായിരുന്നു കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ച് മാറ്റിനിര്‍ത്തിയത്. തന്നെ അറിയിക്കുക പോലും ചെയ്യാതെ സീറ്റ് നല്‍കാതെ മാറ്റി നിര്‍ത്തിയതോടെയായിരുന്നു കെ.വി തോമസ് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസ് വിടുകയും ചെയ്തു. ബിജെപിക്ക് മികച്ച സംഘടന സംവിധാനമുള്ള മണ്ഡലത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കഴിഞ്ഞ തവണ 1,37,749 വോട്ട് നേടാനായി. ഒരോ തെരഞ്ഞടുപ്പിലും ബിജെപി വോട്ടുകള്‍ പടിപടിയായി ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാന രൂപീകരണത്തിനു ശേഷം ആകെ 18 തെരഞ്ഞെടുപ്പുകളാണ് എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ നടന്നിട്ടുള്ളത്. സംസ്ഥാന രൂപീകരണത്തിനു മുമ്പേ തന്നെ കോണ്‍ഗ്രസിന്റെ കൈപിടിച്ചാണ് എറണാകുളം ലോക്സഭയിലേക്ക് കയറിയത്. പിന്നീട് സംസ്ഥാന രൂപീകരണത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലും എറണാകുളത്തുകാര്‍ കോണ്‍ഗ്രസിനെ കൈവിട്ടില്ല. 1957-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ‘കൈപ്പത്തി’ ചിഹ്നത്തില്‍ എ.എം. തോമസ് മികച്ച ജയം നേടി. ഇടത് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി എം.എം അബ്ദുള്‍ ഖാദറിനെയാണ് തോമസ് പരാജയപ്പെടുത്തിയത്. 62-ലും തോമസില്‍ത്തന്നെ എറണാകുളത്തെ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചു.

എറണാകുളം തങ്ങളുടെ കുത്തകയാണെന്നു കരുതിയ കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമായിരുന്നു 1967-ല്‍ ലഭിച്ചത്. സിപിഎമ്മിന്റെ വി. വിശ്വനാഥമേനോന്‍ വിജയിച്ചു. ഹാട്രിക് വിജയം തേടിയിറങ്ങിയ എ.എം തോമസ് അപ്രതീക്ഷിത പരാജയമാണ് നേരിട്ടത്.

1967-ലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ മണ്ഡലം നിലനിര്‍ത്താന്‍ 71 ല്‍ വിശ്വനാഥ മേനോനെ തന്നെയാണ് സിപിഎം രംഗത്തിറക്കിയത്. കോണ്‍ഗ്രസാകട്ടെ ഏതുവിധേനയും തട്ടകം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ലത്തീന്‍ സമുദായംഗമായ ഹെന്റി ഓസ്റ്റിനെ കളത്തിലിറക്കി. വാശിയേറിയ പോരാട്ടം കണ്ട തെരഞ്ഞെടുപ്പില്‍ വിശ്വനാഥമേനോനെ വീഴ്‌ത്തി ഹെന്റി മണ്ഡലം തിരിച്ചുപിടിച്ചു.

പിന്നീട് കോണ്‍ഗ്രസിന്റെ കുത്തക വാഴ്ചയ്‌ക്കാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. 1996 വരെ എറണാകുളത്ത് ഇടതുപക്ഷത്തിന് നിലംതൊടാനായില്ല. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നു തന്നെ ആളെ കണ്ടെത്തിയുള്ള സിപിഎം തന്ത്രം വിജയം കണ്ടു. 1980-ല്‍ എറണാകുളത്തു നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തിയ സേവ്യര്‍ അറയ്‌ക്കലിനെ സ്ഥാനാര്‍ഥിയാക്കിയാണ് ഇടതുപക്ഷം 96-ല്‍ അട്ടിമറി ജയം നേടിയത്.

പക്ഷേ അദ്ദേഹത്തിന് കാലാവധി പൂര്‍ത്തിയാക്കാനായില്ല. വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് 1997 ഫെബ്രുവരി 9 ന് സേവ്യര്‍ അന്തരിച്ചു. സേവ്യര്‍ അറയ്‌ക്കലിന്റെ നിര്യാണത്തെത്തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗം മുതലാക്കി ഇടതുപക്ഷം തന്നെ വിജയം നേടി. സെബാസ്റ്റ്യന്‍ പോളായിരുന്നു വിജയി. 1996-ലെ 11-ാം ലോക്സഭയ്‌ക്കു കാലാവധി പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് 1998-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ എംഎല്‍എ ആയിരുന്ന ജോര്‍ജ് ഈഡനെ കളത്തിലിറക്കിയ കോണ്‍ഗ്രസ് തന്ത്രം ഫലം കണ്ടു. മണ്ഡലം തിരിച്ചുപിടിക്കാന്‍ ഈഡനായി. 12-ാം ലോക്സഭയും കാലാവധി പൂര്‍ത്തിയാക്കാതെ പിരിഞ്ഞതോടെ ഒരു വര്‍ഷത്തിനിടെ വീണ്ടും തെരഞ്ഞെടുപ്പ് എത്തി.

1999ല്‍ ഈഡനെത്തന്നെ നിര്‍ത്തിയ കോണ്‍ഗ്രസിന് പിഴച്ചില്ല. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടത് സ്വതന്ത്രന്‍ മാണി വിതയത്തിലിനെ തോല്‍പിച്ച് ഈഡന്‍ വീണ്ടും പാര്‍ലമെന്റിലെത്തി. എന്നാല്‍ കാലാവധി തീരും മുമ്പേ, രോഗബാധിതനായി ജോര്‍ജ് ഈഡന്‍ അന്തരിച്ചതോടെ എറണാകുളത്ത് വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് എത്തി. ജോര്‍ജ് ഈഡന്റെ മരണത്തെത്തുടര്‍ന്നുള്ള സഹതാപ തരംഗം തങ്ങള്‍ക്ക് അനുകൂലമാകുമെന്നു പ്രതീക്ഷിച്ച കോണ്‍ഗ്രസിന് തെറ്റി.

2003ല്‍ സെബാസ്റ്റ്യന്‍ പോളിനെയാണ് ഇടതുപക്ഷം ഇറക്കിയത്. ഇടത് സ്വതന്ത്രനായായിരുന്നു അദ്ദേഹം മത്സരിച്ചത്, ചിഹ്നമാകട്ടെ ടെലിവിഷനും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി എം.ഒ ജോണായിരുന്നു. ആ സമയം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമായി നില്‍ക്കുന്ന സമയം. ആന്റണി-കരുണാകരന്‍ ഗ്രൂപ്പ് വഴക്ക് ഉപതെരഞ്ഞെടുപ്പില്‍ കാര്യമായി സ്വാധീനിച്ചു. സഹതാപ തരംഗം ഉണ്ടായിട്ടുപോലും ഫലം വന്നപ്പോള്‍ ജോണിനെ തോല്‍പിച്ചു സെബാസ്റ്റ്യന്‍ പോള്‍ മണ്ഡലം വീണ്ടും ഇടതുപക്ഷത്തിനു സമ്മാനിച്ചു.

ഒരു വര്‍ഷത്തിനു ശേഷം നടന്ന 2004-ലെ പൊതു തെരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ ഇടതുതരംഗം ആഞ്ഞടിച്ചപ്പോള്‍ എറണാകുളം വീണ്ടും ഇടത്തേക്കു ചാഞ്ഞു. സെബാസ്റ്റ്യന്‍ പോള്‍ മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു. എറണാകുളത്ത് ഇടതുപക്ഷം ഏറ്റവും ഒടുവില്‍ ജയിച്ചത് ആ തവണയാണ്. പാര്‍ട്ടി അംഗം പോലും അല്ലാത്ത ഡോ. എഡ്വേര്‍ഡ് എടേഴത്തിനെയാണ് അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്.

അഞ്ച് വര്‍ഷത്തിനു ശേഷം നടന്ന 2009-ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കെ.വി. തോമസിനെ തന്നെ കോണ്‍ഗ്രസ് വീണ്ടും കളത്തിലിറക്കി. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ അത്തവണ ഇടതുപക്ഷം രംഗത്തിറക്കിയത് എസ്എഫ്‌ഐയുടെ നേതൃനിരയിലുണ്ടായിരുന്ന സിന്ധു ജോയിയെ. 2009-ല്‍ മണ്ഡലം തിരിച്ചുപിടിച്ച ശേഷം കോണ്‍ഗ്രസിന് പിന്നീട് ഇതുവരെ ഒരു വെല്ലുവിളി ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്ന് എറണാകുളത്തു നേരിട്ടിട്ടില്ല. 2014-ല്‍ കെ.വി. തോമസിനെ നേരിട്ടതു ക്രിസ്റ്റി ഫെര്‍ണാണ്ടസ് ദയനീയമായി പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ 99,003 വോട്ട് നേടി. 2019ല്‍ ഹൈബി ഈഡനെതിരെ മത്സരിച്ചത് ഇപ്പോഴത്തെ മന്ത്രി പി. രാജീവ്. ബിജെപിക്കു വേണ്ടി റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ഇടത് എംഎല്‍എയുമായ അല്‍ഫോണ്‍സ് കണ്ണന്താനം.

അക്കാദമീഷ്യന്‍, എഴുത്തുകാരന്‍, വാഗ്മി എന്നീ വിശേഷണങ്ങളുള്ള ഡോ. കെ.എസ്. രാധാകൃഷ്ണനെയാണ് ഇക്കുറി ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളജിലെ ഫിലോസഫി അധ്യാപകന്‍, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍, പബഌക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രാധാകൃഷ്ണന്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച് 1,87,729 വോട്ടു നേടിയിരുന്നു. സിറ്റിങ് എംപി ഹൈബി ഈഡനാണ് ഇക്കുറിയും യുഡിഎഫ് സ്ഥാനാര്‍ഥി. സമുദായ സമവാക്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലത്തില്‍ ലത്തീന്‍ സമുദായാംഗവും അധ്യാപികയുമായ കെ.ജെ. ഷൈനാണ് സിപിഎം സ്ഥാനാര്‍ഥി.

തൃപ്പൂണിത്തുറയിലും പറവൂരിലും കളമശേരിയിലും വ്യക്തമായ സ്വാധീനമുള്ള ബിജെപി ഇത്തവണ ആത്മവിശ്വാസത്തിലാണ്. കിഴക്കമ്പലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്വന്റി-20യും മത്സരരംഗത്തുണ്ട്. ജൂഡ് ആന്റണിയാണ് സ്ഥാനാര്‍ഥി. സംസ്ഥാനത്തെ വികസന മാറ്റങ്ങള്‍ അതിവേഗം പ്രതിഫലിക്കുന്ന, മെട്രോ വേഗതയില്‍ കുതിക്കുന്ന, സ്മാര്‍ട് സിറ്റിയായ എറണാകുളത്ത് മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാകും ചര്‍ച്ചയാകുക. എംപിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ താരതമ്യം ചെയ്ത് ജനം വിധിയെഴുതുമ്പോള്‍ ജൂണ്‍ നാലിന് ആര് എറണാകുളം നീന്തിക്കയറുമെന്ന് കണ്ടറിയാം.

 

Tags: ErnakulamDr. K.S. RadhakrishnanNDA candidateLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമിയെ വളർത്തിയത് ജനങ്ങൾ; പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത ടൗണ്‍ ഹാളില്‍ വച്ച് ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷം: പി.നാരായണൻ

Career

നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്ററില്‍ ഫെബ്രുവരി 26 നും 27 നും അറ്റസ്റ്റേഷന്‍ ഇല്ല

Kerala

ഇനി തിങ്ങിനിറഞ്ഞ് യാത്ര ചെയ്യേണ്ട; ആശ്വാസ പ്രഖ്യാപനവുമായി റെയിൽവേ, മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം കൂട്ടി

Kerala

എറണാകുളത്ത് യുവതി ട്രെയിനിൽ മരിച്ച നിലയിൽ; കാരയ്‌ക്കൽ-എറണാകുളം എക്‌സ്‌പ്രസിൽ ഇസൈവാണി സഞ്ചരിച്ചിരുന്നത് ഒറ്റയ്‌ക്ക്

Kerala

തനിക്ക് ഝാർഖണ്ഡിൽ പോകണം, വണ്ടി വഴി തിരിച്ചു വിട്; ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ കയറി ബഹളം വച്ച് യുവാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.