Categories: Cricket

സൂര്യകുമാറിന് അനുമതി; ഞായറാഴ്‌ച്ചത്തെ കളിയില്‍ ഇറങ്ങിയേക്കും

Published by

മുംബൈ: ശസ്ത്രക്രിയയ്‌ക്ക് വേണ്ടി മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ഭാരത താരം സൂര്യകുമാര്‍ യാദവിന് പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കളിക്കാന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) അനുമതി. ഇതേ തുടര്‍ന്ന് ടീമിനൊപ്പം ചേരാന്‍ താരം മുംബൈയിലേക്ക് യാത്ര തിരിച്ചു. വാംഖഡെയില്‍ ഇന്ന് നടക്കുന്ന മുംബൈ താരങ്ങളുടെ പരിശീലനത്തില്‍ താരവും പങ്കെടുക്കുമെന്നാണ് അറിയുന്നത്.

മാസങ്ങളുടെ ഇടവേളയ്‌ക്ക് ശേഷമാണ് 24കാരനായ താരം കരിയറിലേക്ക് തിരികെയെത്തുന്നത്. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ ട്വന്റി20 പരമ്പര സ്വന്തമാക്കിയാണ് സൂര്യകുമാര്‍ കളിയില്‍ നിന്നും വിട്ടുനിന്നത്. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ താരം സെഞ്ചുറിയും നേടിയിരുന്നു. പരമ്പരയില്‍ ടീമിനെ നയിച്ചത് സൂര്യകുമാര്‍ അണ്.

ഓരാഴ്ച മുമ്പ് പ്രസിദ്ധപ്പെടുത്തിയ ഐസിസി റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പ്ലേയര്‍ സൂര്യകുമാര്‍ യാദവ് ആയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by