ഏലൂര്‍ (കൊച്ചി): തൃശ്ശൂര്‍ മുളങ്കുന്നത്തുകാവില്‍ ടിക്കറ്റ് പരിശോധനയ്ക്കിടെ യാത്രക്കാരന്‍ തള്ളിയിട്ടുകൊന്ന ടിടിഇ കെ. വിനോദി (48)ന് ഉറ്റവരും നാട്ടുകാരും അടങ്ങുന്ന വന്‍ ജനാവലി അന്ത്യോപചാരം അര്‍പ്പിച്ചു.
തൃശ്ശൂരില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം ഇന്നലെ വൈകിട്ട് 5.30ന് മഞ്ഞുമ്മലിലെ വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ ഹൃദയഭേദകമായ നിലവിളി ഉയര്‍ന്നു. കണ്ടുനിന്നവര്‍ക്കാര്‍ക്കും കണ്ണീരടക്കാനായില്ല.
ഡിവിഷണല്‍ മാനേജര്‍ മനീഷ് തപ്പലായി ഉള്‍പ്പെടെയുള്ള റെയില്‍വേ ജീവനക്കാര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. 6.30ന് മൃതദേഹം പാതാളം ശ്മശാനത്തില്‍ സംസ്‌കരിച്ചു. സഹോദരി സന്ധ്യയുടെ മകന്‍ സന്ദീപ് കര്‍മങ്ങള്‍ ചെയ്തു. മഞ്ഞുമ്മല്‍ എന്‍എസ്എസ് കരയോഗം ഭാരവാഹികള്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: