കോട്ടയം: മുന്‍വര്‍ഷത്തെപ്പോലെ തന്നെ തണ്ണീര്‍മുക്കം ബണ്ട് ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് തര്‍ക്കം തുടങ്ങി. ഷട്ടറുകള്‍ തുറക്കാന്‍ വൈകുന്നത് കുട്ടനാടന്‍ മേഖലയില്‍ മാലിന്യ പ്രശ്നം ഉയര്‍ത്തുന്നുവെന്നാണ് പ്രധാന പരാതി. മാസങ്ങളായി ഒഴുക്ക് നിലച്ചതിനാല്‍ തോടുകളില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. കുളിക്കാനും തുണി അലക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും തോടുകളിലെ വെള്ളം ഉപയോഗിക്കാനാവാത്ത സ്ഥിതിയായി. തോട്ടില്‍ ഇറങ്ങിയാല്‍ ശരീരം ചൊറിഞ്ഞു തടിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. പോള നിറഞ്ഞതോടെ ബോട്ട് ഗതാഗതവും തടസ്സപ്പെട്ടു. പകര്‍ച്ചവ്യാധി ഭീഷണിയും ഉയരുന്നു. കുട്ടനാട്ടിലെ കൊയ്ത്തു തീരാത്തതാണ് പതിവുപോലെ ഷട്ടറുകള്‍ തുറക്കാന്‍ വൈകുന്നത്. ആലപ്പുഴ ജില്ലയിലെ കായല്‍ മേഖലകളില്‍ മുക്കാല്‍ പങ്ക് മാത്രമേ കൊയ്ത്തു കഴിഞ്ഞിട്ടുള്ളൂ കോട്ടയം ജില്ലയിലാകട്ടെ കൊയ്ത്ത് പകുതിപോലും ആയിട്ടില്ല. ഈ കണക്കിന് പോയാല്‍ മെയ് പകുതി ആയെങ്കിലെ ഷട്ടറുകള്‍ തുറക്കാന്‍ കഴിയൂ. ഷര്‍ട്ടുകള്‍ തുറന്ന് ഉപ്പുവെള്ളം കയറിയാല്‍ പോളകള്‍ നശിക്കുകയും മാലിന്യം ഒഴുകി പോകുകയും ചെയ്യും. മത്സ്യ സമ്പത്തും വര്‍ദ്ധിക്കും. അതിനാലാണ് ഷട്ടര്‍ തുറക്കണമെന്ന ആവശ്യം കുട്ടനാടന്‍ മേഖലയില്‍ ഉയരുന്നത്. പുഞ്ചകൃഷിക്കുവേണ്ടി ഡിസംബര്‍ 15ന് ഷട്ടറുകള്‍ അടച്ച് മാര്‍ച്ച് 15ന് തുറക്കുന്നതാണ് മുന്‍കാലങ്ങളിലെ രീതി. എന്നാല്‍ കൃഷി വകുപ്പിന്റെ കാര്‍ഷിക കലണ്ടര്‍ പ്രകാരം കൃഷിയിറക്കല്‍ നടക്കാത്തതിനാല്‍ ഇതിനു കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: