Categories: Business

ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സില്‍ ടൈല്‍സിന്റെ ഹോള്‍ സെയില്‍ മൂവാറ്റുപുഴ ആവോലിയില്‍ ആരംഭിക്കുന്നു

Published by

തിരുവനന്തപുരം: ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ 13-ാമത്തെ ഷോറൂം 8ന് മൂവാറ്റുപുഴയില്‍ ആവോലിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ടൈല്‍സിന്റെ ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ ഷോറൂം ആണ് ആരംഭിക്കുന്നത്.

ഈ ഷോറൂം പ്രവര്‍ത്തനം ആരംഭിക്കുന്നതോടുകൂടി ഫ്‌ലാറ്റ് നിര്‍മാതാക്കള്‍, കോണ്‍ട്രാക്ടേഴ്‌സ്, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ക്ക് വലിയൊരു ആശ്വാസമായിരിക്കും. വന്‍കിട ഫഌറ്റ് നിര്‍മാതാക്കള്‍ കേരളത്തിലെ ഡീലര്‍മാരില്‍ നിന്നും ഇപ്പോഴും ടൈല്‍സ് വാങ്ങുന്നില്ല. അവര്‍ ഗുജറാത്തില്‍ നേരിട്ട് പോയാണ് ടൈല്‍സ് വാങ്ങുന്നത്. ചെറുകിട ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ മാത്രമാണ് കേരളത്തിലെ ഡീലര്‍മാരില്‍ നിന്നും ടൈല്‍സ് വാങ്ങുന്നത്.

വന്‍കിട ഫ്‌ലാറ്റ് നിര്‍മാതാക്കളെ ലക്ഷ്യം വച്ചാണ് അവര്‍ക്ക് ഗുജറാത്തില്‍ കിട്ടുന്ന അതേ വിലയ്‌ക്ക് നൂറുകണക്കിന് ഡിസൈന്‍ സെലക്ട് ചെയ്യാനുള്ള അവസരവും വാറന്റിയും ഗ്യാരന്റിയും നല്‍കിക്കൊണ്ട് അവരെ പിടിച്ചു നിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ രീതിയിലുള്ള ഒരു ഷോറൂം തുറക്കുന്നത്. ഗുജറാത്തില്‍ കിട്ടുന്ന വിലയില്‍ നിന്നും അഞ്ചു ശതമാനമെങ്കിലും താഴ്‌ത്തിക്കൊടുക്കുക എന്നുള്ള ലക്ഷ്യവും ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിനുണ്ട്.

കേരള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ലഭിക്കുന്ന 500 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകളുടെ ഫ്‌ളോറിങ്ങിന് വെറും 12,000 രൂപയ്‌ക്ക് അവരുടെ ഇഷ്ടാനുസരണം സെലക്ട് ചെയ്തു മറ്റു ചിലവുകള്‍ ഒന്നും കൂടാതെ നല്‍കുന്നു. അത്തരം ആള്‍ക്കാര്‍ക്ക് അത് ഇതൊരു വലിയ ആശ്വാസമായിരിക്കും ഈ രീതിയില്‍ ടൈല്‍സ് എടുക്കുവാന്‍ ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ എല്ലാ ഷോറൂമുകളില്‍ നിന്നും സാധിക്കുന്നതാണെന്നും ഇതിനുപുറമേ മാസത്തില്‍ ഒന്നും രണ്ടും കണ്ടെയ്‌നര്‍ എടുത്ത് കച്ചവടം ചെയ്യുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് ഗുജറാത്തില്‍ പോകാതെ തന്നെ അവരുടെ ഇഷ്ടാനുസരണം സെലക്ട് ചെയ്യാനും കണ്ടെയ്‌നര്‍ കണക്കിന് വാങ്ങാനും ഈ സ്ഥാപനം വരുന്നതോടുകൂടി സാധിക്കുന്നതാണെന്നും ഉപഭോക്താക്കള്‍ക്കും വിലയില്‍ ചെറിയൊരു മാറ്റം വരുത്തി ഹോള്‍സെയില്‍ ഡിവിഷനില്‍ നിന്നും വാങ്ങാവുന്നതാണെന്നും ഈ രീതിയിലും ഉള്ള അവസരം ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ എല്ലാ ഷോറൂമിലും ഉണ്ടായിരിക്കുന്നതാണ് എന്ന് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ എന്ന് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് എംഡി സി. വിഷ്ണു ഭക്തന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക