മാനന്തവാടി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്വീകരണത്തില്‍ മുസ്ലിം ലീഗിന്റെ കൊടി ഉപയോഗിക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വടക്കേ ഇന്ത്യയിലെ ഹൈന്ദവ വിഭാഗങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ലീഗ് പതാക വെച്ച് വര്‍ഗീയ വിഷം പടര്‍ത്താമെന്നാണ് പറഞ്ഞ ന്യായം. ഇന്ത്യാ വിഭജനത്തിനു കൂട്ടുനിന്ന ലീഗിന്റെ പച്ചക്കൊടി പലര്‍ക്കും ഇന്നും ഹറാമാണ്.
ബിജെപി മുതലടുപ്പ് നടത്തുമെന്നതിനാല്‍ ഹരിത പതാക പാടില്ലന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യം. എസ് ഡി പി ഐ ഉള്‍പ്പെടെ മുസ്‌ളീം തീവ്രവാദ സംഘടനകളുടെ പിന്തുണ രാഹുല്‍ നേടുന്നത് ബിജെപി ദേശീയതലത്തില്‍ ചര്‍ച്ചയാക്കിയത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. എങ്കില്‍ കോണ്‍ഗ്രസിന്റെ പതാകയും പാടില്ലന്ന നിലപാട് മുസ്‌ളീം ലീഗ് മുന്നോട്ടുവെച്ചു. കോണ്‍ഗ്രസ് അതു സമ്മതിച്ചു. ഒരു പാര്‍ട്ടിയുടേയും പതാക വീശാതെയാണ് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത്.
പതാക ഉപേക്ഷിച്ചതില്‍ മുസ്‌ളീം ലീഗില്‍ പ്രതിഷേധം ഉയര്‍ന്നു.
‘യുഡിഎഫില്‍ പ്രവര്‍ത്തിക്കാനും ആളെ കൂട്ടാനും മുസ്ലിം ലീഗ് വേണം .പല നിയമസഭാ മണ്ഡലങ്ങളിലും ഒരു തരി പോലുമില്ലാത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ചു വിടാന്‍ മുസ്ലിം ലീഗ് വേണം .ഫണ്ട് കണ്ടെത്താന്‍ മുസ്ലിം ലീഗ് വേണം.വയനാട്ടില്‍ കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ രാഹുലിനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാന്‍ മുസ്ലിം ലീഗ് വേണം.പ്രതിപക്ഷ സമരങ്ങള്‍ക്ക് മുന്‍ നിരയില്‍ മുസ്ലിം ലീഗ് വേണം…..എന്നാല്‍ യുഡിഎഫ് പ്രചരണ യോഗങ്ങളില്‍, പ്രകടനങ്ങളില്‍ ഹരിത പതാക നിഷിദ്ധം .മൂന്നാം ലോകസഭ സീറ്റ് ചോദിച്ചാല്‍, അതും നിഷിദ്ധം” എന്ന തരത്തില്‍ വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നു.
ഇന്ത്യന്‍ മുസ്ലിം ലീഗ് രൂപീകരിച്ചതുമുതല്‍ പച്ച പതാക അഭിമാനത്തോടെയാണ് നെഞ്ചേറ്റിയിട്ടുള്ളത്. നമ്മുടെ നേതാക്കള്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ ആയപ്പോള്‍ അഭിമാനത്തോടെയാണ് പതാക ഉയര്‍ത്തിയതെന്നായിരുന്ന നേരത്തം സമാന വിവാദം ഉണ്ടായപ്പോള്‍ ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞത്.
റോഡ് ഷോ നടത്തിയാണ് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. ഇരുവരും തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെയാണ് കൽപറ്റയിലെത്തിയത്.
പത്രികാസമർപ്പണത്തിനു മുന്നോടിയായി വയനാടിനു പുറമേ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള യുഡിഎഫ് പ്രവർത്തകർ റോഡ് ഷോയ്‌ക്കെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: