ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഗാന്ധിജി ആഘോഷിക്കപ്പെട്ടപ്പോള്‍ ചരിത്രത്തില്‍ നിന്നും നീക്കം ചെയ്ത വീര്‍ സവര്‍ക്കറെക്കുറിച്ചുള്ള സിനിമ ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ മുന്നേറുന്നു. ഇടത്-ജിഹാദി സംഘങ്ങള്‍ വീര്‍ സവര്‍ക്കര്‍ വന്‍പരാജയമാണെന്ന് പ്രചാരണം അഴിച്ചുവിട്ടിരുന്നു. എങ്കിലും ആദ്യ ദിവസങ്ങളില്‍ മൂന്ന് കോടി വരെ നേടിയ ചിത്രം ഇപ്പോഴും ദിവസേന അരക്കോടിയില്‍ കുറയാതെ കളക്ഷന്‍ നേടുന്നുണ്ട്. ഇപ്പോള്‍ 12 ദിവസം പിന്നിടുമ്പോള്‍ സിനിമ 16.85 കോടി രൂപ നേടി.
Till noon, 90% shows of @RandeepHooda film #VeerSavarkar are canceled because of no audience. So day1 business can be ₹50-99 Lakhs! Landing cost of the film is approx ₹30Cr!!
— KRK (@kamaalrkhan) March 22, 2024
നടനും ചലച്ചിത്ര വിമര്‍ശകനുമായ കമാല്‍ ഖാന്‍ വീര്‍ സവര്‍ക്കറെ താഴ്‌ത്തിക്കെട്ടുന്നത് നോക്കുക:”പ്രേക്ഷകര്‍ ഇല്ലാത്തതിനാല്‍ വീര്‍ സവര്‍ക്കര്‍ സിനിമയുടെ 90 ശതമാനം ഷോകളും റദ്ദാക്കിയിരിക്കുന്നു. 30 കോടി ചെലവുള്ള സിനിമയ്‌ക്ക് ആദ്യദിവസം കിട്ടാന്‍ പോകുന്നത് വെറും 50 മുതല്‍ 99 ലക്ഷം വരെയാണ്.” എന്നാല്‍ ആദ്യ പത്ത് ദിവസത്തെ കളക്ഷന്‍ നോക്കുക: ഒന്നാം ദിവസം -1.05 കോടി രൂപ
രണ്ടാം ദിവസം 2.25 കോടി രൂപ
മൂന്നാം ദിവസം 2.7 കോടി രൂപ
നാലാം ദിവസം 2.15 കോടി രൂപ
അഞ്ചാം ദിവസം 1.05 കോടി രൂപ
ആറാം ദിവസം 1 കോടി രൂപ
ഏഴാം ദിവസം 1.15 കോടി രൂപ
എട്ടാം ദിവസം 1.1 കോടി രൂപ
ഒമ്പതാം ദിവസം 1.50 കോടി രൂപ
പത്താം ദിവസം 1.75 കോടി രൂപ
അപ്പോള്‍ എത്ര ക്രൂരമായ ആക്രമണമാണ് വീര്‍ സവര്‍ക്കറിന് നേരെ നടന്നതെന്ന് മനസ്സിലാക്കാമല്ലോ.
വീർ സവർക്കറുടെ ജീവിതകഥ പറഞ്ഞ ഐതിഹാസിക ചിത്രത്തെ ദേശസ്നേഹികളായ സിനിമാപ്രേമികൾ നെഞ്ചേറ്റുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. . മാർച്ച് 22ന് ഹിന്ദിയിലും മറാത്തിയിലും റിലീസ് ചെയ്ത ചിത്രത്തില്‍ രൺദീപ് ഹൂഡ ആണ് വീര്‍ സവര്‍ക്കറായി വേഷമിട്ടിരിക്കുന്നത്. അങ്കിത ലോഖണ്ഡേ, അമിത് സിയാൽ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഉത്കര്‍ഷ് നൈതാനി, രണ്‍ദീപ് ഹൂഡയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രൺദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രതീക്ഷിച്ച വന്‍ലാഭം കൊയ്യാനായില്ലെങ്കിലും ജനം ചിത്രത്തെ തീരെ കയ്യൊഴിയുന്നില്ല എന്ന് തന്നെയാണ് ബോക്സോഫീസ് കളക്ഷന്‍ സൂചിപ്പിക്കുന്നത്.
സ്വതന്ത്ര വീർ സവർക്കറിൽ രൺദീപ് ഹൂഡയ്‌ക്കൊപ്പം അഭിനയിച്ച യമുനാബായിയ്‌ക്കും അഭിനന്ദനപ്രവാഹമാണ് . പ്രതിഫലം വാങ്ങാതെയാണ് അങ്കിത ലോഖണ്ഡെ ഈ ചിത്രത്തിൽ അഭിനയിച്ചത് . താൻ ഏറ്റെടുത്ത റോളിന്റെ മഹത്വം തനിക്ക് അറിയാമായിരുന്നുവെന്നും , ഇതേ കുറിച്ച് സംവിധായകൻ തന്നോട് സംസാരിച്ചപ്പോൾ തന്നെ താൻ ‘യെസ്‘ പറയുകയായിരുന്നുവെന്നും അങ്കിത പറഞ്ഞു.
രണ്‍ദീപ് ഹൂഡയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. വീര സവര്‍ക്കറുടെ ജയില്‍വാസക്കാലം ചിത്രീകരിക്കാന്‍ കര്‍ശനമായ ഭക്ഷണനിയന്ത്രണത്തോടെ രണ്‍ദീപ് ഹുഡ 26 കിലോഗ്രാം ശരീരഭാരം കുറച്ചത് വാര്‍ത്തയായിരുന്നു.
സിനിമയുടെ കളക്ഷന്‍ ഇങ്ങിനെ
ഒന്നാം ദിവസം -1.05 കോടി രൂപ
രണ്ടാം ദിവസം 2.25 കോടി രൂപ
മൂന്നാം ദിവസം 2.7 കോടി രൂപ
നാലാം ദിവസം 2.15 കോടി രൂപ
അഞ്ചാം ദിവസം 1.05 കോടി രൂപ
ആറാം ദിവസം 1 കോടി രൂപ
ഏഴാം ദിവസം 1.15 കോടി രൂപ
എട്ടാം ദിവസം 1.1 കോടി രൂപ
ഒമ്പതാം ദിവസം 1.50 കോടി രൂപ
പത്താം ദിവസം 1.75 കോടി രൂപ
പതിനൊന്നാം ദിവസം 0.6 കോടി രൂപ
പന്ത്രണ്ടാം ദിവസം 0.55 കോടി രൂപ
ആകെ 16.85 കോടി രൂപ
സിനിമയുടെ ആകെ ചെലവ് 20 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: