ബെംഗളൂരു: ഇനി മാണ്ഡ്യയില്‍ സ്വതന്ത്രയായി മത്സരിക്കാനില്ലെന്നും ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും സുമലത അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങള്‍ക്ക് താങ്ങാകാന്‍ വേണ്ടിയാണ് ബി ജെപിയിൽ ചേരുന്നതെന്നും മോദിയുടെ സ്വപ്നത്തിന് പിന്തുണയായി നമ്മൾ നിലകൊള്ളണമെന്നും സുമലത പറഞ്ഞു.
“ഇത്തവണ മാണ്ഡ്യയില്‍ മത്സരിക്കില്ല. ഇനി സ്വതന്ത്രയായി മത്സരിക്കില്ല. ബിജെപി-ജെഡിഎസ് സഖ്യ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കും. കോൺഗ്രസ് പാർട്ടിയിൽ ചേരില്ല. എന്നാൽ രാഷ്‌ട്രീയം വിട്ടിട്ടില്ല. രാജ്യത്തിനായുള്ള മോദിയുടെ സ്വപ്നത്തിന് പിന്തുണയായി ഇന്ന് നമ്മൾ നിൽക്കണം.”- സുമലത പറഞ്ഞു.
കർണാടകത്തിലെ മാണ്ഡ്യയില്‍ സംഘടിപ്പിച്ച പ്രവവര്‍ത്തകരുടെ യോഗത്തിലാണ് സുമലത നയം വ്യക്തമാക്കിയത്. എംപി സീറ്റ് ഉപേക്ഷിച്ച് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതായി അവർ അറിയിച്ചു. “എംപി സ്ഥാനം ശാശ്വതമല്ല. ഇന്ന് ഞാൻ, നാളെ മറ്റൊരാൾ എംപിയായി വരും. പക്ഷേ അവസാനം വരെ ഞാൻ മാണ്ഡ്യയുടെ മരുമകളായി തുടരും. ഏപ്രിൽ 6 ന് ബിജെപിയിൽ ചേരും. ഈ രാജ്യത്തെ നയിക്കാൻ പ്രധാനമന്ത്രി മോദിക്ക് കഴിയുമെന്ന് ഞാൻ കരുതുന്നു. ലോകം മുഴുവൻ ആരാധിക്കുന്ന നേതാവാണ് മോദി. ”. അവർ പറഞ്ഞു.
ബിജെപിയും ജെഡിഎസും സഖ്യകക്ഷിയായാണ് ഇക്കുറി ലോക് സഭാ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്‌ക്കുന്നത്. മാണ്ഡ്യ ലോക് സഭാ മണ്ഡലം സഖ്യതീരുമാനമനുസരിച്ച് ജെഡിഎസിന് വിട്ടുകൊടുക്കുകയായിരുന്നു. അതോടെ മാണ്ഡ്യയില്‍ എംപിയായിരുന്ന സുമലതയ്‌ക്ക് ബിജെപി ടിക്കറ്റില്‍ മത്സരിക്കാനുള്ള അവസരം നഷ്ടമായി. ജെഡിഎസ് സ്ഥാനാര്‍ഥിയായി മാണ്ഡ്യയില്‍ മത്സരിക്കുന്നത് എച്ച് ഡി കുമാരസ്വാമിയാണ്. “കുമാരസ്വാമിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും”- സുമലത പറഞ്ഞു. ഭര്‍ത്താവും മുന്‍ എംപിയും കന്നഡ നടനുമായ എം എച് അംബരീഷിന്റെ മരണത്തെ തുടര്‍ന്നായിരുന്നു സുമലത തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് . 2019ല്‍ മാണ്ഡ്യയില്‍ നിന്നു 1.25 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു സുമലത അംബരീഷ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് എതിര്‍സ്ഥാനാര്‍ത്ഥി ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: