ന്യൂദല്‍ഹി: വിദേശ നാണയ വിനിമയ നിയമം ലംഘിച്ചതിന് അഞ്ച് സര്‍ക്കാരിതര സംഘടനകളുടെ വിദേശ സംഭാവന രജിസ്ട്രേഷന് ആക്ട് (എഫ്സിആര്‍എ) ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ സിനഡിക്കല്‍ ബോര്‍ഡ് ഓഫ് സോഷ്യല്‍ സര്‍വീസസ്, വോളണ്ടറി ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്ത്യ , ഇന്‍ഡോ-ഗ്ലോബല്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി , ചര്‍ച്ച് ഓക്സിലറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍ , ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവയുടെ ലൈസന്‍സാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റദ്ദാക്കിയത്. എഫ്സിആര്‍എയുടെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ ഏതൊരു സംഘടനയും നടപടി നേരിടേണ്ടിവരുമെന്ന നിലപാട് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: