Categories: India

ബിജെപി എംപിക്കെതിരെ ആക്ഷേപകരമായ പരാമർശം ; കനൗജിലെ എസ്പി നേതാവിനെതിരെ എഫ്ഐആർ

വീഡിയോ നിരീക്ഷണ സംഘത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു

Published by

കന്നൗജ് : നിലവിലെ ബിജെപി എംപി സുബ്രത് പഥക്കിനെതിരെ ആക്ഷേപകരമായ പരാമർശം നടത്തി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സമാജ്‌വാദി പാർട്ടി പ്രാദേശിക നേതാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് ബുധനാഴ്ച അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോ നിരീക്ഷണ സംഘത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു.

കനൗജ് മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന ബിജെപി എംപിക്കെതിരെ എസ്.പി പ്രാദേശിക നേതാവ് മനോജ് ദീക്ഷിത് ചൊവ്വാഴ്ച പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് പരാമർശം നടത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക