കേന്ദ്ര ആണവോർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 81 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്, ട്രെയിനി ഓഫീസർ, ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് തസ്തികയിൽ 30 ഒഴിവുകളാണ് ഉള്ളത്. 40,000-1,40,000 രൂപയാണ് ശമ്പളം. ഫസ്റ്റ് ക്ലാസോട് കൂടിയ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ ബിരുദാന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികളുടെ പരമാവധി പ്രായപരിധി 27 വയസാണ്. ഫിനാൻസ് ട്രെയിനി ഓഫീസർ തസ്തികയിൽ ഏഴ് ഒഴിവുകളാണ് ഉള്ളത്. 40,000-1,40,000 രൂപ വരെയാണ് ശമ്പളം. സിഎ അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ടിംഗ് ആണ് യോഗ്യത. പ്രായപരിധി 27 വയസാണ്.
ടെക്നീഷ്യൻ തസ്തികയിൽ ഗ്രേഡ്-III ലുള്ള 30 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫിറ്റർ തസ്തികയിൽ പത്ത് ഒഴിവുകളും മെഷീനിസ്റ്റ് തസ്തികയിൽ ഏഴ് ഒഴിവുകളും ഇലക്ട്രീഷ്യൻ തസ്തികയിൽ ആറ് ഒഴിവുകളും ഇലക്ട്രോണിക്സിൽ ഏഴ് ഓഫീസുകളുമാണ് ഉള്ളത്. 20,480 രൂപയാണ് ശമ്പളം. പത്താം ക്ലാസ് അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ആണ് യോഗ്യത. വിശദവിവരങ്ങൾക്ക് www.ecil.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ ഓൺലൈൻ മുഖേന സമർപ്പിക്കണം. അവസാന തീയതി ഏപ്രിൽ 13 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: