തൃശൂര്‍: ഇതുവരെ പെയ്യാതെ ഒളിച്ചുമാറി നടന്ന വേനല്‍മഴ തൃശൂരില്‍ ബുധനാഴ്ച പുലര്‍ച്ചെ പെയ്തു. പെയ്ത മഴ ഭൂമി നനച്ചു. പുലര്‍ച്ചെ മൂന്നരയോടെ പെയ്ത മഴ 15 മിനിറ്റോളം നീണ്ടു നിന്നു. മഴയ്ക്കൊപ്പം കുളിര്‍കാറ്റും കൂട്ടായി ഇടിയും മിന്നലും ഉണ്ടായി.മെത്തി. കനത്ത ചൂടിന് അതോടെ തെല്ലൊരാശ്വാസമായി.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം തൃശൂരില്‍ വേനല്‍മഴ പ്രവചിച്ചിരുന്നെങ്കിലും പെയ്യുകയുണ്ടായില്ല. കേരളത്തിലെ പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളെ വേനല്‍ മഴ അനുഗ്രഹിച്ചപ്പോഴും തൃശൂരില്‍ പെയ്യാതെ മാറി നിന്നു. ഇതോടെ തൃശൂര്‍ പൂരം നാളിലേ മഴ പെയ്യൂ എന്നും ചില പഴമക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചാണ് വേനല്‍ മഴ എത്തിയത്. ഇതോടെ പൂരത്തിന് മുന്‍പേ മഴ പെയ്താല്‍ പൂരം നാള് തെളിഞ്ഞുനില്ക്കും എന്ന ഒരു വിശ്വാസമുണ്ട്.
തൃശൂരില്‍ കഴിഞ്ഞ ദിവസങ്ങള്‍ ചൂട് 40 ഡിഗ്രി വരെ എത്തിയിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെല്ലാം പ്രചാരണപരിപാടികള്‍ തന്നെ വെട്ടിക്കുറയ്ക്കുന്ന നിലയില്‍ എത്തിയിരുന്നു. ഇനിയും വരും ദിവസങ്ങളില്‍ വേനല്‍ മഴ തുടരുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: