Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാമ്പത്തിക ദുര്‍നടപ്പിന് സുപ്രീംകോടതി വിലക്ക്

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Apr 3, 2024, 02:26 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേരളത്തെ കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയത് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയും, അവരുടെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവരുന്നതുമാണ്. അടിയന്തരമായി പതിനായിരം കോടി കടമെടുക്കാന്‍ കേരളത്തിന് അനുമതിയില്ലെന്നു വ്യക്തമാക്കിയ പരമോന്നത കോടതി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് ഹര്‍ജി തള്ളിയത്. കേരളം നല്‍കിയ കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയതും, കൂടുതല്‍ വായ്പയെടുക്കാനുള്ള അവകാശം കേരളത്തിനു ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞതും സംസ്ഥാന സര്‍ക്കാരിന്റെ ഇതു സംബന്ധിച്ച അവകാശവാദങ്ങള്‍ പൊളിക്കുകയും ചെയ്തിരിക്കുന്നു. ഇടക്കാലാശ്വാസമായി കൂടുതല്‍ തുക അനുവദിക്കണമെന്ന് ഉത്തരവിടാനാവില്ലെന്നും, ഒരു വര്‍ഷം അധികം കടമെടുത്താല്‍ അധിക തുക അടുത്ത വര്‍ഷത്തെ വായ്പാ പരിധിയില്‍നിന്ന് കുറയ്‌ക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞിരിക്കുന്നു. ഹര്‍ജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ചര്‍ച്ച നടന്നെങ്കിലും അത് വിജയിച്ചില്ല. പതിമൂവായിരം കോടിയിലേറെ കടമെടുക്കാന്‍ അനുവദിക്കാമെന്ന് കേന്ദ്രം സമ്മതിച്ചെങ്കിലും അതിലും കൂടുതല്‍ തുക വേണമെന്ന് കേരളം നിലപാടെടുത്തു. ഇത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി. ഫലത്തില്‍ കേന്ദ്രത്തിന്റെ നിലപാടുകള്‍ സുപ്രീംകോടതി ശരിവച്ചിരിക്കുകയാണ്.

കേരളത്തിന് അര്‍ഹതപ്പെട്ടതിലുമേറെ സാമ്പത്തിക വിഹിതം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ കണക്കുകള്‍ കേന്ദ്ര ധനമന്ത്രി പലപ്പോഴായി വിശദീകരിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഇതൊന്നും അംഗീകരിക്കാതെ കേന്ദ്ര സര്‍ക്കാരുമായി യുദ്ധം പ്രഖ്യാപിക്കുകയും, എന്തുവന്നാലും തങ്ങള്‍ കൂടുതല്‍ കടമെടുക്കുമെന്ന് വാശിപിടിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കടമെടുപ്പിന് പൊതുവായ നിബന്ധനകളുണ്ടെന്നും, ഒരു സംസ്ഥാനത്തെ മാത്രമായി പരിധിയില്ലാതെ കടമെടുക്കാന്‍ അനുവദിക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. കേരളത്തെപ്പോലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതൊന്നും വകവയ്‌ക്കാതെ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. കോടതിയിലും കേന്ദ്രം സ്വീകരിച്ച അനുഭാവപൂര്‍വമായ സമീപനം അംഗീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ പിടിവാശി കാണിച്ചു. കേരളത്തിനു പിന്നാലെ പ്രതിപക്ഷം ഭരിക്കുന്ന മറ്റു പല സംസ്ഥാനങ്ങളും ഇതേ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുമെന്ന് വാര്‍ത്തകള്‍ വരികയും ചെയ്തു. യഥാര്‍ത്ഥത്തില്‍ തെറ്റായ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് നേടിക്കൊടുക്കാമെന്ന് ആരെങ്കിലും ഉറപ്പു നല്‍കിയിട്ടുണ്ടാവാം. ന്യായാധിപന്മാരെ സമ്മര്‍ദ്ദത്തിലാക്കി വിധി സമ്പാദിക്കാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയക്കാരായ ചില അഭിഭാഷകരുണ്ടെന്ന് സുപ്രീംകോടതിയിലെ അഭിഭാഷക സംഘടന അടുത്തിടെ ചീഫ് ജസ്റ്റിസിന് കത്തെഴുതുകയുണ്ടായല്ലോ. കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യത്തെ നേരിടുകയാണെന്ന പ്രതീതി സൃഷ്ടിക്കുകയെന്നതും കേരള സര്‍ക്കാരിന്റെ ലക്ഷ്യമായിരുന്നു. ഇതിലൂടെ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താമല്ലൊ. സുപ്രീംകോടതി വിധിയോടെ ഇതൊക്കെ വിഫലമായിരിക്കുന്നു.

കേരള സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച വാദഗതികളെ അംഗീകരിക്കുന്ന വിധിയാണ് സുപ്രീംകോടതിയുടേത്. ഈ തിരിച്ചടി മറച്ചുപിടിക്കാന്‍ കുപ്രചാരണവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാനത്തെ കടമെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഭരണഘടനയുടെ 293-ാം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലാത്തതിനാല്‍ അക്കാര്യം പരിശോധിക്കാന്‍ ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ് സുപ്രീംകോടതി. ഇത് കേരളത്തിന്റെ ആവശ്യം ബോധ്യപ്പെട്ടതിന് തെളിവാണെന്നു പറഞ്ഞ് തിരിച്ചടിയല്ലെന്നു വരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരിഹാസ്യമായ നിലപാടാണിത്. കടമെടുപ്പ് സംബന്ധിച്ച വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ചര്‍ച്ച ചെയ്യണമെന്നതായിരുന്നു കേരളത്തിന്റെ ആവശ്യമെന്നാണ് ഇതു കേട്ടാല്‍ തോന്നുക! കേന്ദ്രത്തിന്റെ അനുമതിയില്ലാതെ കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് നിരസിച്ചത്. കേരള സര്‍ക്കാരിന്റെ ധനകാര്യ നടപടികളിലെ കെടുകാര്യസ്ഥത മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നു തന്നെയാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാല്‍ ധനകാര്യ ചട്ടങ്ങള്‍ ലംഘിച്ച മറ്റ് സംസ്ഥാനങ്ങളും കൂടുതല്‍ വായ്പ എടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഇവിടെയും കേന്ദ്ര നിലപാട് ശരിവയ്‌ക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. അഴിമതിയും ആഡംബരവും ധനധൂര്‍ത്തും മുഖമുദ്രയാക്കിയ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ത്ത ഇടതു ദുര്‍ഭരണത്തെയാണ് കോടതി ഉത്തരവ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്.

 

Tags: Kerala GovernmentSupreme Courtfinancial misconduct
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

Kerala

‘രജിസ്ട്രാര്‍’ അനില്‍ കുമാറിന്റെ പ്രിന്‍സിപ്പല്‍ പദവിയും റദ്ദായേക്കും; അന്വേഷണം വന്നേക്കും

Kerala

കേന്ദ്രം നല്കിയത് 1351.79 കോടി, എന്നിട്ടും പണമില്ലെന്ന് വിലാപം

Kerala

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം; ഹൈക്കോടതി അപ്പീലിൽ വിധി വരുന്നതു വരെ ശിക്ഷാവിധിയും സുപ്രീംകോടതി മരവിപ്പിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ നിയമിതരായ അഡ്വ.സിനില്‍ മുണ്ടപ്പള്ളി, അഡ്വ.പി.എസ്. ജ്യോതിസ്, അഡ്വ. സംഗീതാ വിശ്വനാഥ്, കെ.എ. ഉണ്ണികൃഷ്ണന്‍, അഡ്വ. പ്രതീഷ് പ്രഭ എന്നിവര്‍ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം
Kerala

സംഘടിത മതശക്തികള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു: തുഷാര്‍ വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

നമ്മുടെ രാശിയിലെ ഏഴര ശനിയും കണ്ടക ശനിയും അനുകൂലമാക്കി ദോഷങ്ങൾ അകറ്റാൻ ചെയ്യേണ്ടത്

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി എത്തിയത് പൊലീസിനെപ്പോലും അറിയിക്കാതെ സ്വകാര്യ കാറില്‍, ഇരുട്ടിന്‌റെ മറവില്‍

One month old baby feet

കോഴിക്കോട് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചത് ചേലാകർമ്മം നടത്തിയതിന് പിന്നാലെ, ക്ലിനിക്കിനെതിരെ കേസ്

പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന്‍ മരിച്ചു, സംഭവം മണ്ണാറപ്പാറ സെന്‌റ് സേവ്യേഴ്‌സ് പള്ളിയില്‍

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies