ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സിന് പരാജയം. ബെംഗളൂരുവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് 28 റണ്‍സിനാണ് ആര്‍സിബിയെ പരാജയപ്പെടുത്തിയത്. 182 റണ്‍സ് പിന്തുടര്‍ന്ന ബെംഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി മായങ്ക് യാദവ് ആതിഥേയരുടെ അന്തകനായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച് ദക്ഷിണാഫ്രിക്കന്‍ താരം വിന്‍സെന്റ് ഡി കോക്ക്. താരത്തിന്റെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ചുറി പ്രകടനത്തിന്റെയും അവസാന ഓവറുകളില്‍ വിന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പൂരന്റെ വെടിക്കെട്ടിന്റെയും ബലത്തില്‍ ലഖ്നൗ ആര്‍സിബിക്ക് മുന്നില്‍ വച്ചത് 182 റണ്‍സിന്റെ വിജയലക്ഷ്യം.
𝙎𝙃𝙀𝙀𝙍 𝙋𝘼𝘾𝙀! 🔥🔥
Mayank Yadav with an absolute ripper to dismiss Cameron Green 👏
Head to @JioCinema and @StarSportsIndia to watch the match LIVE#TATAIPL | #RCBvLSG pic.twitter.com/sMDrfmlZim
— IndianPremierLeague (@IPL) April 2, 2024
ടോസ് നേടി ലഖ്നൗവിനെ ബാറ്റിങ്ങിനയക്കാനുള്ള ആര്‍സിബി നായകന് ഫാഫ് ഡുപ്ലെസ്സിയുടെ തീരുമാനം മികച്ചതായിരുന്നു. അത് ശരിവയ്ക്കുന്ന പ്രകടനമാണ് ആര്‍സിബി ബൗളര്‍മാര്‍ കാഴ്ച്ചവച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഡി കോക്ക് ഉറച്ചുനില്‍ക്കുന്നതിനൊപ്പം ഇടയ്ക്കിടെ സിക്സറുകളും ബൗണ്ടറികളും പായിക്കാന്‍ തുടങ്ങിയതോടെ ടീമിന്റെ റണ്‍നിരക്ക് ഉയര്‍ന്നു.
ഓപ്പണിങ്ങിനിറങ്ങിയ ലഖ്നൗ നായകന് കെ.എല്‍. രാഹുല്‍ 20 റണ്‍സെടുത്ത് മടങ്ങി. ദേവദത്ത് പടിക്കല്‍(ആറ്) വളരെ വേഗം മടങ്ങി. തുടര്‍ന്നെത്തിയ മാര്‍കസ് സ്റ്റോയിനിസ്(24) മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗ്ലെന്‍ മാക്സ്വെല്ലിന്റെ കെണിയില്‍ കുരുങ്ങി. എട്ട് ബൗണ്ടറികളും അഞ്ച് സിക്സറും സഹിതം 56 പന്തുകളില്‍ 81 റണ്‍സ് ആണ് വിന്റസെന്റ് ഡി കോക്ക് നേടിയത്.
അവസാന ഓവറുകളില്‍ നിക്കോളാസ് പൂരന് ആണ് തകര്‍ത്തടിച്ചത്. 21 പന്തുകളില്‍ താരം 40 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒരു ഫോറും അഞ്ച് സിക്സറും പറത്തി. ബെംഗളൂരുവിനായി മാക്സ്വെല് രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ആര്‍സിബിയുടെ ഓപ്പണര്‍മാരായ വിരാട് കോഹ്ലി 22 റണ്‍സ് എടുത്തും ഫാഫ് ഡുപ്ലസിസ് 19 റണ്‍സും എടുത്താണ് പുറത്തായത്. കോഹ്ലി സിദ്ദാര്‍ത്തിന്റെ പന്തില്‍ പുറത്തായപ്പോള്‍ ഫാഫ് റണ്ണൗട്ട് ആവുക ആയിരുന്നു.പിന്നാലെ വന്ന മാക്സ്വെല്ലിനെ ഡക്കിലും പിന്നാലെ 9 റണ്‍ എടുത്ത ഗ്രീനിനെയും മായങ്ക് പുറത്താക്കി. ഇതിനു ശേഷം പടിദാര്‍ ആര് സി ബിക്കായി പൊരുതി. 20 പന്തില്‍ 29 റണ്‍സ് എടുത്ത പടിദാറിനെയും മായങ്ക് പുറത്താക്കി.
അവസാന നാല് ഓവറില്‍ ആര് സി ബിക്ക് ജയിക്കാന്‍ 59 റണ്‍സ് വേണമായിരുന്നു. 13 പന്തില്‍ 33 റണ്‍സ് എടുത്ത ലോംറോര്‍ ആര് സി ബിക്ക് പ്രതീക്ഷ നല്കി എങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: