ആലപ്പുഴ: 2004ൽ രാജസ്ഥാനിലെ അന്നത്തെ ഖനി മന്ത്രിയുമായി ചേർന്ന് കെ.സി വേണുഗോപാലിന് ബിനാമി ഇടപാട് ഉണ്ടായിരുന്നുവെന്ന ശോഭാസുരേന്ദ്രന്റെ ആരോപണത്തില്‍ കുടുങ്ങി കെ.സി. വേണുഗോപാല്‍. രാജസ്ഥാനിലെ മുന്‍ മെനിങ്ങ് ഡിപ്പാർട്ട്മെൻ്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചിരുന്നു. ഇതോടെ മുഖം രക്ഷിക്കാന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് കെ.സി. വേണുഗോപാല്‍.
കെ സി വേണുഗോപലിന്റെ പരാതിയിൽ ശോഭാ സുരേന്ദ്രനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. കെ സി വേണുഗോപാലിന് വേണ്ടി മാത്യുകുഴൽനാടൻ ഹാജരായി. കിഷോറാം ഓലയും കെ സി വേണുഗോപാലും ചേർന്ന് അന്താരാഷ്ട്രതലത്തിൽ പല തരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു.
കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ഇപ്പോഴും ബിനാമി പേരിൽ കെ.സി. വേണുഗോപാൽ ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ട്. അതിലുള്‍പ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്തയെന്നും ശോഭ ആരോപിച്ചിരുന്നു. ആലപ്പുഴയിൽ നിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തതിന് പിന്നിലും വേണുഗോപാലാണെന്നും ശോഭ സുരേന്ദ്രന് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: