ഒരു കുടുംബത്തിന് അല്ലെങ്കില്‍ ഒരു വ്യക്തിക്ക് അടിസ്ഥാനമായി വേണ്ടത് വെള്ളവും ഭക്ഷണവുമാണ്. ഇതു കഴിഞ്ഞാല്‍ ഒരു കൂരയെ കുറിച്ചാണ് ഏതൊരു വ്യക്തിയും ചിന്തിക്കുക. ഇതുതന്നെയാണ് മോദി സര്‍ക്കാരും കണ്ടത്. കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്ത് ചോര്‍ന്നൊലിക്കാത്ത ഉറപ്പുള്ള വീടുകളുണ്ടായിരുന്നവരുടെ എണ്ണത്തില്‍ നിന്ന് ഇന്ന് രാജ്യം കാണുന്ന മാറ്റം 10 ഇരട്ടി വളര്‍ച്ചയാണ്. ഇതിനു കാരണം ദീര്‍ഘ വീക്ഷണത്തോടു കൂടിയുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം തന്നെയാണ്.
പ്രധാനമന്ത്രി ആവാസ് യോജന എന്ന പദ്ധതിക്കുകീഴില്‍ വെറും ഏഴുവര്‍ഷം കൊണ്ടുതന്നെ ഗ്രാമ-നഗര പ്രദേശങ്ങളിലായി മൂന്നുകോടിയിലേറെ വീടുകള്‍ വച്ചുനല്ക്കാന് സര്‍ക്കാരിനായി. മോദി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചതു പോലെ കേന്ദ്രസര്‍ക്കാര്‍ നാലുതരത്തിലുള്ള വ്യക്തികളുടെ സുസ്ഥിരമായ വളര്‍ച്ചക്കാണ് കൂടുതല്‍ പ്രധാന്യം നല്ക്കുന്നത്, അത് പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍ ഒപ്പം കര്‍ഷകര്‍ക്കുമാണ്. 2016ല്‍ ആരംഭിച്ച പിഎംഎവൈ എന്ന പദ്ധതി ഇതില്‍ രണ്ടു വിഭാഗത്തിനെയും പൂര്‍ണ്ണമായി ഉള്‍പ്പെടുത്തുന്നവയാണ്. അതിനൊപ്പം തന്നെ ബിജെപി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് എന്ന കാഴ്പാടിനേയും മുന്നോട്ടു വയ്ക്കുന്നു.
പ്രധാനമന്ത്രി ആവാസ് യോജന (നഗരം) കീഴില്‍ തന്നെ 58.59 ലക്ഷം വീടുകള്‍ പൂര്ത്തിയാക്കുകേയാ െെക മാറുകേയാ െചയ്തു കഴിഞ്ഞു. ഇതില്‍ നവീന സാേങ്കതിക വിദ്യ ഉപേയാഗെപ്പടുത്തി 16 ലക്ഷം വീടുകളാണ് നിര്‍മിച്ചുവരുന്നത്. മുന്‍ സര്‍ക്കാരുകളെ പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് വലിയമാറ്റമാണ് ഈ പദ്ധതിക്ക് രാജ്യത്ത് ഉണ്ടാക്കാന്‍ സാധിച്ചത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കെപ്പട്ട വീടുകളുെട എണ്ണം 13.48 ലക്ഷത്തില്‍ നിന്ന് 122.69 ലക്ഷമായി ഉയര്‍ത്താന്‍ മോദി സര്‍ക്കാരിന് സാധിച്ചു. ഇത് പത്തിരട്ടി വളര്‍ച്ചയാണ്. ഇതില്‍ തന്നെ പൂര്‍ത്തിയാക്കിയ വീടുകളുെട എണ്ണം 8.04 ലക്ഷത്തില്‍ നിന്ന് 58.59 ലക്ഷമായി ഉയര്‍ന്നത്തും കാണാന്‍ സാധിക്കും.
ഇത്തരമൊരു മാറ്റത്തിനു കാരണം തന്നെ ഭവന നിര്‍മാണ പദ്ധതികൡല ആെക നിേക്ഷപത്തിലേ വളര്‍ച്ചയാണ്. 0.38 ലക്ഷം േകാടി രൂപയില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ ഇത് 8.31 ലക്ഷം േകാടി രൂപയായി ഉയര്‍ത്തി. അതേടൊപ്പം ഭവന നിര്‍മാണത്തിനായുള്ള േക്രന്ദ സഹായം 0.20 ലക്ഷം േകാടി രൂപയില്‍ നിന്ന് 1.86 ലക്ഷം േകാടി രൂപയായി ഉയര്‍ന്നു. ഗ്രാമീണ മേഖലയിലും സമാനമായ വളര്‍ച്ചയാണ് സര്‍ക്കാര്‍ സഹയത്തോടുകൂടിയ ഗൃഹ നിര്‍മ്മാണത്തില്‍ ഉണ്ടായിട്ടുള്ളത്. രാജ്യത്തെ ഗ്രാമീണ്‍ പ്രദേശങ്ങളില്‍ യോജനക്കു കീഴില്‍ 2.55 കോടിയിലേറെ വീടുകളാണ് ഇതിനോടകം തന്നെ വച്ചുനല്കിയത്.
അടിസ്ഥാന സൗകര്യ വിസനത്തിന്റെ ഭാഗമായ വീടുകള്‍ എന്ന ലക്ഷ്യം ഒരു കുടുംബത്തിന് നിറവേറ്റി നല്‍ക്കുന്നതിലൂടെ മൂന്നു വലിയ ലക്ഷ്യങ്ങളാണ് ഒന്നിച്ച് പൂര്‍ത്തിയാകുന്നത്. അതില്‍ പ്രധാനം സ്ത്രീ ശാക്തീകരണമാണ്. നിര്‍മ്മിച്ച വീടുകളുടെ എല്ലാം അവകാശി സ്ത്രീകളാണ് അല്ലെങ്കില്‍ സ്ത്രീകള്‍ക്കും അതില്‍ തുല്ല്യമായ അവകാസത്തോടെയാണ് പദ്ധതിയുടെ നടപ്പാക്കല്‍. ഇത് വലിയ ഒരു നേട്ടമാണ്. രാജ്യത്തെ സ്ത്രീകളുടെ ഒരു വലിയ വിഭാഗത്തിന് സമൂഹത്തിനു മുന്നില്‍ കരുത്തുപരുന്ന ഒരു നടപടികൂടിയാണിത്.
ഇതിനൊപ്പം എല്ലാ വീട്ടിലും സൗചാലയം എന്ന ലക്ഷ്യവും പൂര്‍ത്തിയായിരിക്കുകയാണ്. ഇന്ന് പൊതുയിട വിസര്‍ജ്യങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുന്നത് കാണാന്‍ സാധിക്കും. ദരിദ്രര്‍ക്കും സമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവര്‍ക്കും വീട് നിര്‍മ്മിക്കുന്നതിലൂടെ ഒരു കുടുംബത്തെ ഒന്നടങ്കം ശക്തിപെടുത്തുന്ന ലക്ഷ്യമാണ് മോദിസര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന എന്ന ഒറ്റ പദ്ധതിക്ക് കീഴിലാണ് ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഒരു ദശാബ്ദം കൊണ്ട് ഇത്രയും അധികം മാറ്റം രാജ്യത്ത് സൃഷ്ടിച്ചത്. ഇത്തരത്തില്‍ ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന 20ലേറെ പദ്ധതികളാണ് കേന്ദ്രം ഇതിനോടകം തന്നെ നടപ്പിലാക്കി കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: