ആലപ്പുഴ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്ററുകളും ഫഌക്സ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ അലക്സ് വര്‍ഗീസ്, ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.
ഹരിപ്പാട് മണ്ഡലത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ സമാഗ്രികള് നശിപ്പിക്കുന്നത്. ആര്‍കെ ജങ്ഷന് കിഴക്ക് ഭാഗം അരുണപ്പുറം ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ഫഌക്സ് ബോര്‍ഡില്‍ ശോഭാസുരേന്ദ്രന്റെ മുഖം വെട്ടിമാറ്റി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എം. ആരിഫിന്റെ മുഖത്തിന്റെ ചിത്രം പതിച്ചു. ഹരിപ്പാട് കെഎസ്ആര്‍ടിസി ജങ്ഷന് വടക്ക് ഭാഗം സ്ഥാപിച്ചിരുന്ന വലിയ ഫഌക്സ് ബോര്‍ഡും നശിപ്പിച്ചു. നേര്‍ക്കുനേരെ പോരാടാന്‍ തന്റേടം ഇല്ലാത്തവരാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ശോഭസുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മിഷനും പോലീസിനും പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെങ്കില്‍ കളക്ടറേറ്റിന് മുന്നില്‍ സത്യഗ്രഹം നടത്തുമെന്നും സ്ഥാനാര്‍ത്ഥി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചത്. ഇടതുസ്ഥാനാര്‍ത്ഥി എ.എം ആരിഫ് തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നത്.
നേര്‍ക്ക് നേരെ പോരാടാനുളള നട്ടെല്ല് തനിക്കുണ്ടെന്നും ഇത് തന്റെ ഒമ്പതാമത്തെ തെരഞ്ഞെടുപ്പ് ആണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. സിപിഎമ്മാണ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നത്. പോസ്റ്ററുകള്‍ നശിപ്പിക്കുന്നതിന് പിന്നില്‍ എ.എം. ആരിഫിന്റെ പ്രത്യേക സംഘമാണെന്ന് ശോഭാ സുരേന്ദ്രന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: