കരുനാഗപ്പള്ളി: ലോക സംസ്കൃതിയെ ധന്യമാക്കിയതില്‍ വിശ്വകര്‍മ്മ സംസ്കൃതിയുടെ പങ്ക് അതുല്യമാണെന്ന് മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി സൂഷ്മാനന്ദ. വിശ്വകര്‍മ്മ നവോത്ഥാന്‍ ഫൗണ്ടേഷന്റെ (വിഎന്‍എഫ്) സംസ്ഥാനതല കുടുംബസംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകമഹാത്ഭുതങ്ങളും നദീതട സംസ്ക്കാരങ്ങളും പടുത്തുയര്‍ത്തി മാനവസംസ്കാരത്തെ മഹത്വവല്‍ക്കരിച്ച വിശ്വകര്‍മ്മജര്‍ ഇന്ന് അതിജീവനത്തിനായി ക്ലേശിക്കുകയാണ്. വിശ്വകര്‍മ്മജര്‍ ആത്മീയതയെ അടിസ്ഥാനമാക്കി സംഘടിതശക്തിയാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 600 ഓളം പേര് പങ്കെടുത്തു.
വിഎന്‍എഫ് സംസ്ഥാന പ്രസിഡന്റ് മുരളീ ദാസ് സാഗര്‍ അധ്യക്ഷത വഹിച്ചു. ദേശീയ മുഖ്യ സംയോജകന്‍ വി.എസ്. ജയപ്രകാശ് ആചാര്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം. സോമേഷ് കുമാര്‍ ആചാര്യ, കെ. സജി, രഞ്ജിത്ത് അറയ്ക്കല്‍, അഡ്വ. വൈ. വിനോദ് കുമാര്‍, വി.യു. മോഹനന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. വിഎന്‍എഫ് ജനറല്‍ സെക്രട്ടറി വി. രാജേന്ദ്രന് ആമുഖ പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: