Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം കടന്നും ജയിച്ചവര്‍

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Apr 1, 2024, 09:00 am IST
in Kerala
കൃഷ്ണമേനോന്‍, ജി. രവീന്ദ്രവര്‍മ്മ

കൃഷ്ണമേനോന്‍, ജി. രവീന്ദ്രവര്‍മ്മ

ലോക്‌സഭയില്‍ നാല് സംസ്ഥാനങ്ങളില്‍ നിന്ന് ജയിച്ച ആളാണ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി. ലോക്‌സഭയിലേക്ക് അദ്ദേഹത്തിന്റെ 12 വിജയങ്ങളില്‍ ഉത്തര്‍പ്രദേശും മധ്യപ്രദേശും ന്യൂദല്‍ഹിയും ഗുജറാത്തും ഉണ്ട്. വാജ്പേയിക്ക് പിന്നില്‍ ഇക്കാര്യത്തില്‍ മൂന്നു സംസ്ഥാനങ്ങളില്‍ നിന്ന് ജയിച്ച മൂന്നു പേര്‍. ഉത്തര്‍പ്രദേശില്‍ നിന്നും കര്‍ണാടകയില്‍നിന്നും ആന്ധ്രയില്‍നിന്നും ഇന്ദിരാഗാന്ധി ജയിച്ചിട്ടുണ്ട്.

മുന്ന് സംസ്ഥാനങ്ങളില്‍ വിജയക്കൊടി പാറിച്ച മറ്റ് രണ്ടുപേര്‍ വി.കെ. കൃഷ്ണ മേനോനും ജി. രവീന്ദ്രവര്‍മ്മയുമാണ്. തലയെടുപ്പുകൊണ്ട് ദേശീയ രാഷ്‌ട്രീയത്തില്‍ മുദ്ര പതിപ്പിച്ച രണ്ടു മലയാളികള്‍. കേരളത്തില്‍ നിന്നു മാത്രമല്ല മറ്റു രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുകൂടി ലോക്‌സഭയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞവര്‍. മണ്ണിന്റെ മക്കള്‍ വാദത്തിന്റെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കുന്ന മുംബൈ നോര്‍ത്തില്‍നിന്ന് വിജയക്കൊടി പാറിച്ചവര്‍. കോണ്‍ഗ്രസില്‍ നിന്ന് ജനതാപാര്‍ട്ടിയിലേക്കുള്ള പ്രയാണമായിരുന്നു രവീന്ദ്രവര്‍മ്മയുടേത് എങ്കില്‍ കോണ്‍ഗ്രസില്‍നിന്ന് ഇടത്തോട്ട് ചായുകയായിരുന്നു കൃഷ്ണമേനോന്‍.

1962ല്‍ തിരുവല്ലയില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ സിപിഐയുടെ പി.ടി. പുന്നൂസിനെ 74064 വോട്ടുകള്‍ക്ക് തോല്പിച്ചാണ് രവീന്ദ്രവര്‍മ്മ ആദ്യം ലോക്‌സഭയില്‍ എത്തിച്ചത്. പി.കെ. വാസുദേവന്‍ നായര്‍ ജയിച്ച സിപിഐയുടെ സിറ്റിങ് സീറ്റായിരുന്നു അത്. കേരള പാണിനി എ.ആര്‍. രാജരാജവര്‍മ്മയുടെ ചെറുമകനായ രവീന്ദ്രവര്‍മ്മയെന്ന ഗാന്ധിയന് അടിയന്തരാവസ്ഥയെ അനുകൂലിക്കാനായിരുന്നില്ല. 1977ല്‍ ജനതാപാര്‍ട്ടി ടിക്കറ്റില്‍ ബിഹാറിലെ റാഞ്ചിയില്‍ നിന്ന് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച് ആദ്യ കോണ്‍ഗ്രസ് ഇതര മന്ത്രിസഭയില്‍ തൊഴില്‍വകുപ്പ് മന്ത്രിയായി. 1980ല്‍ ജനതാപാര്‍ട്ടി ടിക്കറ്റില്‍ തന്നെ വീണ്ടും ജയിച്ചു. മണ്ഡലം മുംബൈ നോര്‍ത്ത്. മണ്ണിന്റെ മക്കള്‍ വാദത്തിന്റെ പേരില്‍ വി.കെ. കൃഷ്ണമേനോനെ തോല്പ്പിച്ച മണ്ഡലത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരു മലയാളി വിജയം.

അന്താരാഷ്‌ട്രതലത്തില്‍ പ്രശസ്തനും നെഹ്റുമന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന വി.കെ. കൃഷ്ണമേനോന്റെ കന്നിവിജയം 1957ല്‍ മുംബൈ നോര്‍ത്തില്‍ നിന്നായിരുന്നു. പ്രതിരോധമന്ത്രി എന്ന നിലയില്‍ 61ല്‍ കൃഷ്ണമേനോന്‍ മുംബൈയില്‍ വീണ്ടും മത്സരിക്കാനിറങ്ങിയപ്പോള്‍ എതിരാളി ആചാര്യ കൃപലാനി. ഗാന്ധിജിയുടെ സഹചാരിയും കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റുമായ കൃപലാനിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മേനോനും തമ്മിലുള്ള മത്സരം രാജ്യശ്രദ്ധ ആകര്‍ഷിച്ചു. കശ്മീര്‍ പ്രശ്നം ഐക്യരാഷ്‌ട്രസഭയില്‍ ഉയര്‍ത്തി പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു മേനോന്‍. നെഹ്റു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചരണത്തിനെത്തി. കൃപലാനിക്ക് കിട്ടിയതിന്റെ ഇരട്ടി വോട്ടുനേടി കൃഷ്ണമേനോന്‍ ജയിച്ചു. ദേശീയ രാഷ്‌ട്രീയത്തില്‍ നെഹ്റു കഴിഞ്ഞാല്‍ മേനോന്‍ എന്ന സ്ഥിതി വന്നു. പിന്നീട് നെഹ്റുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട കൃഷ്ണമേനോന്‍ 67ല്‍ സ്വതന്ത്രനായി മുംബൈ നോര്‍ത്തില്‍ വീണ്ടും മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് തോറ്റു.

1969ല്‍ ബംഗാളിലെ മിഡ്നാപൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്പ്പിച്ച് കൃഷ്ണമേനോന്‍ വീണ്ടും ലോക്‌സഭയിലെത്തി. 1971ല്‍ തിരുവനന്തപുരത്ത് സ്വതന്ത്രനായി കൃഷ്ണമേനോന്‍ ജയിച്ചു. പിഎസ്പിയുടെ ഡി. ദാമോദരന്‍ പോറ്റിയെയാണ് തോല്പ്പിച്ചത്. രവീന്ദ്രവര്‍മ്മയുടെ വിജയരഥം തിരുവല്ലയില്‍ തുടങ്ങി മുംബൈ നോര്‍ത്തിലേയ്‌ക്കായിരുന്നെങ്കില്‍ കൃഷ്ണമേനോന്റെത് മുബൈ നോര്‍ത്തില്‍നിന്ന് തിരുവനന്തപുരത്തേയ്‌ക്കായിരുന്നു.

Tags: V K Krishna MenonAB VajpayeeLoksabha Election 2024Modiyude GuaranteeG Raveendra Varma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദ സംഘടനയായ സിമിയുടെ നിരോധനം നീട്ടി കേന്ദ്രസർക്കാർ: നടപടി ചോദ്യം ചെയ്‌ത ഹര്‍ജി സുപ്രീംകോടതി തള്ളി

മേജര്‍ ജനറല്‍ പൃഥ്വിരാജ് എന്ന വ്യാജനാമത്തില്‍ പട്ടാളവേഷത്തില്‍ പൊഖ്റാനില്‍ പ്രത്യക്ഷപ്പെട്ട എ.പി.ജെ. അബ്ദുള്‍ കലാം (ഇടത്ത്) പൊഖ്റാനില്‍ ഇന്ത്യ നടത്തിയ ആണവപരീക്ഷണം വിജയിച്ചതിന്‍റെ ആഹ്ളാദത്തില്‍ വാജ് പേയി (നടുവില്‍) പൊഖ്റാനില്‍ ആണവ പരീക്ഷണം നടന്നതിന്‍റെ ചിത്രം (വലത്ത്)
India

അമേരിക്കയുടെ കണ്ണ് വെട്ടിച്ച് വാജ്പേയിയുടെ അനുഗ്രഹാശിസ്സോടെ അബ്ദുള്‍ കലാമും കൂട്ടരും പൊഖ്റാനില്‍ നടത്തിയ ആണവസ്ഫോടനം…

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.