ന്യൂദല്‍ഹി: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലായി ഷെയ്ഫാലി ബി. ശരണ്‍ ചുമതലയേറ്റു.
മനീഷ് ദേശായി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഷെയ്ഫാലി ചുമതലയേറ്റത്. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ 1990 ബാച്ച് ഉദ്യോഗസ്ഥയാണ്. ധനകാര്യം, ആരോഗ്യ കുടുംബക്ഷേമം, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണം തുടങ്ങിയ മന്ത്രാലയങ്ങളില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ നിന്നുള്ള ഓഫീസര്‍ എന്ന നിലയില്‍ പവര്‍ത്തിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വക്താവായും ലോക്സഭാ സെക്രട്ടേറിയേറ്റിലെ എല്എസ്ടിവിയില് അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഫിനാന്‍സ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: