തിരുവനന്തപുരം: പാളയം സെൻ്റ് ജോസഫ് കത്തീഡ്രലിൽ പ്രത്യാശയുടെ സന്ദേശം പകർന്ന് ഉയിർപ്പിന്റെ ഓർമ്മ പുതുക്കി നടന്ന പാതിര കുർബാനയിൽ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റൊ ഉയിർപ്പ് ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.
കുർബാനയിൽ പങ്കെടുത്ത വിശ്വാസികളെ സ്ഥാനാർത്ഥി നേരിൽ കണ്ടു. പുലർച്ചെ പാളയം സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിലെ കുർബാനയിലും പങ്കെടുത്ത സ്ഥാനാർത്ഥി വിശ്വാസികളുടെ അശീർവാദം ഏറ്റുവാങ്ങി. തുടർന്ന് നേമം സിഎസ്ഐ പള്ളിയിലെ ഞായറാഴ്‌ച്ച കുർബാനയിലും പങ്കെടുത്തു.
ടെറുമോ പെൻപോൾ കമ്പനിയിൽ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ടെറുമൊ പെൻപോൾ എംപ്ലോയിസ് സംഘിന്റെ (ബി എം എസ് ) സ്നേഹ കൂട്ടായ്മയിൽ പങ്കെടുത്ത എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ജീവനക്കാരുടെ സ്നേഹാദരം ഏറ്റുവാങ്ങി. സംഘടന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഗോപകുമാർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ടെറുമൊ പെൻപോളിൽ നിന്ന് 34 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ടെക്നീഷ്യൻ രാധാമണിക്ക് ജീവനക്കാർ ഉപഹാരം നൽകി. എംപ്ലോയിസ് സംഘിൽ ചേർന്ന പുതിയ അംഗങ്ങളെ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. ജനറൽ സെകട്ടറി പി.ജി. അനിൽ, വൈസ് പ്രസിഡൻ്റ് ഉദയൻ, രാജേശ്വരി, ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: