ലുധിയാന: ബിജെപി എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയില്‍ പ്രഖ്യാപിച്ച 11 സ്ഥാനാര്‍ത്ഥികളില്‍ പഞ്ചാബിലെ മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അമരീന്ദർ സിംഗിന്റെ ഭാര്യ പ്രിണീത് കൗർ പട്യാലയിൽ മത്സരിക്കും. ഈയിടെയാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പ്രിണിത് സിങ്ങ് ബിജെപിയില്‍ ചേര്‍ന്നത്.
കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ എത്തിയ സുശീൽ കുമാർ റിങ്കുവിന് ജലന്ധറിൽ സീറ്റ് നൽകി. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയ സിറ്റിംഗ് എംപി രവനീത് സിംഗ് ബിട്ടു ലുധിയാനയിൽ മത്സരിക്കും. ഗുർദാസ്പൂരിൽ സിറ്റിംഗ് എംപിയും നടനുമായ നടൻ സണ്ണി ഡിയോളിന് സീറ്റില്ല. പകരം ദിനേശ് സിംഗ് സ്ഥാനാർത്ഥിയാകും.
മുൻ നയതന്ത്രജ്ഞൻ തരൺജിത് സിംഗ് സന്ധുവാണ് അമൃത്സറിലെ സ്ഥാനാർത്ഥി. 11 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ഒഡീഷ , പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളിലാണ് ഈ 11 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒഡീഷയിലെ മൂന്നും പശ്ചിമ ബംഗാളിലെ രണ്ടും സീറ്റുകളിൽ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: