ആലപ്പുഴ : പുറക്കാട് കടല്‍ വീണ്ടും ഉള്‍വലിഞ്ഞു. തീരത്ത് നിന്ന് 25 മീറ്ററോളമാണ് ഉള്‍വലിഞ്ഞത്. 100 മീറ്റര്‍ പ്രദേശത്ത് ചെളി രൂപപ്പെട്ടു. രണ്ടാഴ്ച മുമ്പ് ദിവസം മുന്‍പ് ഉള്‍വലിഞ്ഞ സ്ഥലത്തിന് സമീപമാണ് കടലില്‍ ഈ പ്രതിഭാസം കണ്ടത്. സ്വാഭാവികമായ പ്രതിഭാസമെന്ന് വിദഗ്ധര്‍.
10 ദിവസം മുമ്പ് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്തിന് സമീപമാണ് ഇന്ന് രാവിലെ കടല്‍ ഉള്‍വലിഞ്ഞത്. രാവിലെ 9 മണിയോടെയാണ് പ്രതിഭാസം ഉണ്ടായത്.
പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് പത്ത് ദിവസം മുമ്പ് കടല്‍ ഉള്‍വലിഞ്ഞത്. അന്ന് കടല്‍ പൂര്‍വസ്ഥിതിയിലാകാന്‍ മൂന്ന് ദിവസമെടുത്തു.
ചാകരയ്ക്ക് മുന്നോടിയാണ് ഈ ഉള്‍വലിയലെന്നാണ് തീരദേശവാസികള്‍ പറയുന്നതെങ്കിലും അന്തരീക്ഷത്തിലെ താപനില ഉയരുമ്പോള്‍ വേലിയിറക്കമുണ്ടായി കടല്‍ പിന്വലിയുന്നതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.തോട്ടപ്പള്ളി, അമ്പലപ്പുഴ, പുന്നപ്ര ഭാഗങ്ങളിലും പലതവണ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: