തിരുവനന്തപുരം : ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിന്റെ 75-ാം വർഷ ത്തിലേയ്‌ക്ക് കടക്കുന്നു. കേരളത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തിൽ നിർണ്ണായകസ്വാധീനം ചെലുത്തിയ തിരുവനന്തപുരം നിലയം 1950 ഏപ്രിൽ 1 നാണ് പ്രക്ഷേപണം ആരംഭിച്ചത്. ശ്രീ ജി.പി.എസ്സ്. നായരായിരുന്നു ആദ്യത്തെ ഡയറക്ടർ.
അതിപ്രഗൽഭരായ എഴുത്തുകാരും, കലാകാരൻമാരും പ്രാരംഭം മുതലേ തിരുവനന്തപുരം നിലയത്തെ ജനപ്രിയമാക്കി. ആലപ്പുഴയിലെ 200 കിലോവാട്ട് ട്രാൻസ്മിറ്റർ തിരുവനന്തപുരം നിലയത്തെ കേരളത്തിലെമ്പാടും എത്തിച്ചു. ആലപ്പുഴ, പുനലൂർ, പത്തനംതിട്ട, കായംകുളം, ഇടുക്കി, കൽപ്പറ്റ, കാസർഗോഡ്, കവരത്തി, അനന്തപുരി എഫ്. എം. എന്നീ എഫ്.എം. നിലയങ്ങളിലൂടെയും ആകാശവാണി തിരുവനന്തപുരം കേൾക്കാൻ കഴിയും.
ഒരു വർഷം നീണ്ടു നിൽക്കുന്ന എഴുപത്തഞ്ചാം വാർഷിക പരിപാടികൾ ഈ വരുന്ന ഏപ്രിൽ 1 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആകാശവാണി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. ഡോ. എം. ജി. ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വരുന്ന മാസങ്ങളിൽ വിവിധപ്രദേശങ്ങളിൽ വൈവിധ്യം നിറഞ്ഞ പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: