ഭൂമിക്കരികിലേക്ക് അതിവേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഭീമൻ ഛിന്നഗ്രഹത്തെ നിരീക്ഷിച്ച് നാസ. 13798 KMPH വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന 170 അടിയോളം വരുന്ന ഛിന്നഗ്രഹമാണ് നീരീക്ഷണത്തിലുള്ളത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് നാല് ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് സമീപത്തു കൂടി കടന്നു പോകുന്നതായി സ്ഥിരീകരിച്ചത്. ഇവയൊന്നും ഭീഷണിയാകുന്ന വിധത്തിലല്ലെന്ന് നാസ വ്യക്തമാക്കി.
എന്നാൽ ഏകദേശം വിമാനത്തിന്റെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിക്ക് നേരെയെത്താൻ സാധ്യതയുണ്ട്. 450 അടിയോളം വരുന്ന ഖഗോള ബഹിരാകാശ പാറയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ചെറുതാണെങ്കിലും ഭൂമിക്ക് നേരെയുള്ള സഞ്ചാര പാത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഭൂമിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിരന്തര നിരീക്ഷണം അനിവാര്യമാണ്. വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയായേക്കുമോ എന്ന കാര്യത്തിലും നാസ വിശദീകരണം നൽകിയിട്ടുണ്ട്. വലിപ്പം, ദൂരം, വേഗത എന്നിവയിൽ നിന്നുമാണ് നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.
നാസയുടെ സെന്റർ ഫോർ നിയർ എർത്ത് ഒബ്ജക്ട് സ്റ്റഡീസ് ആണ് ഛിന്നഗ്രഹത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. 170 അടി വലിപ്പമുള്ള ഛിന്നഗ്രഹം 2015 MB54 എന്നാണ് തരംതിരിച്ചിരിക്കുന്നത്.ഏകദേശം 2.77 ദശലക്ഷം മൈൽ ദൂരത്തിൽ ഇവയുടെ ദിശ വേർതിരിക്കാനാണ് നാസ ലക്ഷ്യം വയ്ക്കുന്നത്. മണിക്കൂറിൽ 13,798 കിലോമീറ്റർ വേഗതയിൽ ബഹിരാകാശത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇവ അപ്പോളോ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. കൂടാതെ ബഹിരാകാശത്ത് മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിയെ മറികടന്ന് പോകും. 2024 DQ എന്നാണ് ഇതിന്റെ പേര്.
താരതമ്യേന വലിപ്പം കുറവാണെങ്കിലും 2015 MB54 അപേക്ഷിച്ച് ഇത് ഭൂമിക്ക് ഭീഷണിയാകില്ലെന്ന് നാസ വ്യക്തമാക്കി. എന്നാൽ ഇരു ഛിന്നഗ്രഹങ്ങളുടെയും പാത നിരീക്ഷിച്ച് വരികയാണ്. Pan-STARSS, Catalina Sky Survey, NEOWISE എന്നിവയിലൂടെയാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: