ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയാറാക്കാനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചെയര്‍മാനായി 27 അംഗ സമിതിയെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പ്രഖ്യാപിച്ചു. നിര്‍മല സീതാരാമന് കണ്‍വീനറും പിയൂഷ് ഗോയല്‍ കോ-കണ്‍വീനറുമാണ്. കേരളത്തില്‍ നിന്ന് അനില്‍ ആന്റണി, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളാണ്.
ദേശീയ ജനറല്‍ സെക്രട്ടറിമാരായ വിനോദ് താവ്ഡെ, ഡോ. രാധമോഹന്ദാസ് അഗര്‍വാള്‍, കേന്ദ്രമന്ത്രിമാരായ അര്ജുന് മുണ്ടെ, ഭൂപേന്ദര്‍ യാദവ്, അര്ജുന് റാം മേഘ്വാള്, കിരണ്‍ റിജിജു, അശ്വിനി വൈഷ്ണവ്, ധര്മ്മേന്ദ്രപ്രധാന്, സ്മൃതി ഇറാനി, മുഖ്യമന്ത്രിമാരായ ഭൂപേന്ദര്‍ പട്ടേല്‍, ഹിമന്ത ബിശ്വശര്‍മ്മ, വിഷ്ണുദേവ് സായ്, ഡോ. മോഹന്‍ യാദവ്, യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യ, മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാന്, വസുന്ധരരാജെ സിന്ധ്യ, മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, ജുവല്‍ ഓറം, സുശീല്‍ മോദി, മജീന്ദര്‍ സിങ് സിര്‍സ, ഒ.പി. ധന്‍കര്‍, താരിഖ് മന്‍സൂര്‍ എന്നിവരാണ് അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: