Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മായങ്കിന്റെ മുമ്പില്‍ വിറച്ച് ശിഖര്‍പ്പട; പഞ്ചാബ് കിങ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 02:05 am IST
in Cricket

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വിജയം. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലുള്ള എല്‍.എസ്.ജിക്ക് ഇന്നത്തെ വിജയം ആശ്വാസമായി. ലക്‌നൗ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ ഇന്നിങ്‌സ് 178ല്‍ അവസാനിക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവാണ് ടീമിന്റെ വിജയം എളുപ്പമാക്കിയത്.

പഞ്ചാബ് കിങ്‌സിന് മുന്നില്‍ 200 റണ്‍സിന്റെ ലക്ഷ്യം വെച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്‌ച്ചവച്ചത്. ക്വിന്റണ്‍ ഡി കോക്കിന്റെ അര്‍ദ്ധസെഞ്ചുറിയും വെടിക്കെട്ട് പ്രകടനത്തിലൂടെ നിക്കോളാസ് പൂരനും(21 പന്തില്‍ 42) ക്രുണാല്‍ പാണ്ഡ്യയും(22 പന്തില്‍ പുറത്താകാതെ 43) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനം കാഴ്‌ച്ചവച്ചതിന്റെയും ബലത്തിലാണ് ലഖ്‌നൗവിന് കൂറ്റന്‍ സ്‌കോര്‍ പടുക്കാനായത്.

പരിക്കില്‍ നിന്നും മോചിതനായി മത്സരത്തിനിറങ്ങിയെങ്കിലും കെ.എല്‍. രാഹുല്‍ കളി നിയന്ത്രിക്കാനുള്ള ക്യാപ്റ്റന്റെ അധികാരം ഏറ്റെടുത്തില്ല. നിക്കോളാസ് പൂരന്‍ ആണ് കളി നിയന്ത്രിച്ചത്. ലഖ്‌നൗ നിരയിലെ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി സാം കറന്‍ മികവുകാട്ടി.

ചെയ്‌സിംഗിനിറങ്ങിയ പഞ്ചാബ് ഓപ്പണര്‍മാര്‍ മികവ് കാട്ടി. 102 റണ്‍സ് നേടിയെങ്കിലും അതിന് ശേഷം ഈ മികവ് തുടരുവാന്‍ സാധിച്ചില്ല. മയാംഗ് യാദവിന്റെ പേസിന് മുന്നില്‍ ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പഞ്ചാബ് 102/0 എന്ന നിലയില്‍ നിന്ന് 139/3 എന്ന നിലയിലേക്ക് വീണു. പിന്നീട് മൊഹ്‌സിന്‍ ഖാന്‍ ശിഖര്‍ ധവാനെയും സാം കറനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയപ്പോള്‍ പഞ്ചാബ് മത്സരം കൈവിട്ടു. 5 വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബിന് 178 റണ്‍സ് മാത്രമേ നേടാനായുള്ളു.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 61 റണ്‍സ് നേടിയ പഞ്ചാബ് ഓപ്പണര്‍മാര്‍ 10 ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ 98 റണ്‍സ് കൊണ്ടുവന്നു. 12ാം ഓവറില്‍ മയാംഗ് യാദവ് ബൈര്‍സ്‌റ്റോയെ പുറത്താക്കി ലക്‌നൗവിന് ആദ്യ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. 29 പന്തില്‍ നിന്ന് 42 റണ്‍സായിരുന്നു ബൈര്‍സ്‌റ്റോയുടെ സംഭാവന.

ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ പ്രഭ്‌സിമ്രാന്‍ സിംഗ് 7 പന്തില്‍19 റണ്‍സ് നേടിയെങ്കിലും മയാംഗ് യാദവിന് വിക്കറ്റ് നല്‍കി താരവും മടങ്ങി. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 64 റണ്‍സായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്. കൈവശം എട്ട് വിക്കറ്റും ഫോമിലുള്ള ശിഖര്‍ ധവാനും ഉള്ളത് ടീമിന് ആത്മവിശ്വാസം നല്‍കി.

എന്നാല്‍ മയാംഗ് യാദവ് ജിതേഷ് ശര്‍മ്മയെയും പുറത്താക്കിയപ്പോള്‍ പഞ്ചാബിന് തങ്ങളുടെ മൂന്നാം വിക്കറ്റും നഷ്ടമായി. ശിഖര്‍ ധവാനെയും സാം കറനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി മൊഹ്‌സിന്‍ ഖാന്‍ പഞ്ചാബിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി. 50 പന്തില്‍ 70 റണ്‍സ് ആയിരുന്നു ശിഖര്‍ ധവാന്റെ സ്‌കോര്‍.

അവസാന രണ്ടോവറില്‍ 48 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന് ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ 19ാം ഓവറില്‍ നിന്ന് വെറും 7 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 41 ആയി. നവിന്‍ ഉള്‍ ഹക്കിനെ രണ്ട് സിക്‌സിനും ഒരു ഫോറിനും ഓവറിലെ ആദ്യ മൂന്ന് പന്തില്‍ ലിയാം അതിര്‍ത്തി കടത്തിയെങ്കിലും അടുത്ത മൂന്ന് പന്തില്‍ നിന്ന് പഞ്ചാബിന് 2 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ 21 റണ്‍സിന്റെ മികച്ച വിജയം ലക്‌നൗവിന് സ്വന്തമായി.

Tags: Indian Super Leaguemayank agarwallucknow super giantspunjab kings
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഐഎസ്എല്‍ നടത്താന്‍ അനുമതി

Football

ഐഎസ്എല്‍: എഐഎഫ്എഫുമായി ക്ലബ്ബ് മേധാവികളുടെ യോഗം നാളെ

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ കല്യാണ്‍ ചൗബെ
Football

ഐഎസ്എല്‍ ത്രിശങ്കുവില്‍; കോടതി വിധി കാത്ത് എഐഎഫ്എഫ്

Cricket

ആവേശ ഫൈനലില്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ആര്‍ സി ബി, പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചത് 6 റണ്‍സിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.