കോട്ടയം: ഇലക്ഷന് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കേണ്ട ഉദ്യോഗസ്ഥരുടെ അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ജില്ലാ ഓര്‍ഡര്‍ സെല്‍ രൂപീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ്് കൗള്‍ അറിയിച്ചു ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ മുഖേനയാണ് ഒഴിവാക്കേണ്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. ഈ സോഫ്റ്റ് വെയറില്‍ ഒഴിവാകുന്നതിനുള്ള കാരണം വ്യക്തമായി രേഖപ്പെടുത്താന്‍ സംവിധാനമുണ്ട്. യഥാര്‍ത്ഥത്തില്‍ ഒഴിവാക്കേണ്ടവരെ ഒഴിവാക്കുക തന്നെ ചെയ്യുമെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള പങ്കാളികളില്‍ ഒരാളെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിയന്ത്രണത്തിലുള്ള ഡിസ്ട്രക്റ്റ് ഓര്‍ഡല്‍ സെല്ലില്‍ പരിശീലന തീയതിക്ക് മുന്നേ അപേക്ഷകള്‍ നല്‍കണം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ചെയര്‍മാനും ജില്ല മെഡിക്കല്‍ ഓഫീസര്‍, ജില്ലാ നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ അംഗങ്ങളുമായുള്ളതാണ് ഓര്‍ഡര്‍ സെല്‍. ലിസ്റ്റ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. വെബ്സൈറ്റിലും ഇടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: