Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മദ്രാസ് മ്യൂസിക് അക്കാദമിയിലെ ബ്രാഹ്മണാധിപത്യം ഇല്ലാതാക്കൂവെന്ന് ഹിന്ദു പത്രം ഡയറക്ടര്‍ എന്‍. മുരളിയോട് ര‍ഞ്ജിനി-ഗായത്രി സഹോദരിമാര്‍

മദ്രാസ് മ്യൂസിക് അക്കാദമി അധ്യക്ഷനും ഹിന്ദു ദിനപത്രത്തിന്റെ എഡിറ്ററുമായ എന്‍. മുരളിയ്‌ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ രഞ്ജിനി-ഗായത്രി സഹോദരിമാരുടെ അഭിപ്രായപ്രകടനം ചര്‍ച്ചയാകുന്നു. സംഗീത കലാനിധി പുരസ്കാരം ടി.എം. കൃഷ്ണയ്‌ക്ക് നല്‍കിയ നടപടിയെ വിമര്‍ശിച്ചുകൊണ്ട് രഞ്ജിനി-ഗായത്രിമാര്‍ മദ്രാസ് മ്യൂസിക്ക് അക്കാദമിക്ക് കത്തയച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2024, 11:22 pm IST
in India
കര്‍ണ്ണാടക സംഗീതഞ്ജരായ രഞ്ജിനി-ഗായത്രി സഹോദരിമാര്‍

കര്‍ണ്ണാടക സംഗീതഞ്ജരായ രഞ്ജിനി-ഗായത്രി സഹോദരിമാര്‍

ചെന്നൈ: മദ്രാസ് മ്യൂസിക് അക്കാദമി അധ്യക്ഷനും ഹിന്ദു ദിനപത്രത്തിന്റെ എഡിറ്ററുമായ എന്‍. മുരളിയ്‌ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ രഞ്ജിനി-ഗായത്രി സഹോദരിമാരുടെ അഭിപ്രായപ്രകടനം ചര്‍ച്ചയാകുന്നു. സംഗീത കലാനിധി പുരസ്കാരം ടി.എം. കൃഷ്ണയ്‌ക്ക് നല്‍കിയ നടപടിയെ വിമര്‍ശിച്ചുകൊണ്ട് രഞ്ജിനി-ഗായത്രിമാര്‍ മദ്രാസ് മ്യൂസിക്ക് അക്കാദമിക്ക് കത്തയച്ചിരുന്നു.

ഇതിനെതിരെ എന്‍.മുരളി രംഗത്ത് വന്നിരുന്നു. രഞ്ജിനി-ഗായത്രിമാരുടെ കത്തിലെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നായിരുന്നു എന്‍. മുരളിയുടെ വിമര്‍ശനം. സംഗീതത്തിലെ ബ്രാഹ്മണാധിപത്യത്തെ വിമര്‍ശിക്കുന്ന എന്‍. മുരളി മദ്രാസ് മ്യൂസിക് അക്കാദമിയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ബ്രാഹ്മണാധിപത്യം ആദ്യം അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്ന് രഞ്ജിനി-ഗായത്രി സഹോദരിമാര്‍ തിരിച്ചടിച്ചു.

ഒരു കൂട്ടം രാജികളിലൂടെ ആ മാറ്റം തല്‍ക്ഷണം കൈവരിക്കാന്‍ സാധിക്കുമെന്നായിരുന്നു രഞ്ജിനി-ഗായത്രിമാര്‍ പറഞ്ഞത്. ബ്രാഹ്മണസമുദായത്തില്‍പ്പെട്ട രഞ്ജിനിയും ഗായത്രിയും സംഗീതത്തിലെ ബ്രാഹ്മണാധിപത്യത്തിന് ശ്രമിക്കുകയാണെന്നാണ് ഇടത്പക്ഷക്കാരും മോദി വിരുദ്ധരുമായ മുരളിയുടെയും കൂട്ടരുടെയും അഭിപ്രായം. ഇതിന് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കുകയായിരുന്നു രഞ്ജിനി-ഗായത്രിമാര്‍. മദ്രാസ് മ്യൂസിക് അക്കാദമിയുടെ അധ്യക്ഷന്‍ എന്‍. മുരളി ഉള്‍പ്പെടെയുള്ളവര്‍ ബ്രാഹ്മണസമുദായത്തില്‍പ്പെട്ടവരാണെന്ന കാര്യം കൂടി ഓര്‍മ്മപ്പെടുത്തി തിരിച്ചടികൊടുക്കുകയായിരുന്നു രഞ്ജിനി-ഗായത്രി സഹോദരിമാര്‍.

എന്‍. മുരളിയുടെ സഹോദരനും ഹിന്ദു ദിനപത്രം എഡിറ്ററുമായ എൻ. റാം കൂടി ടി.എം. കൃഷ്ണയെ പിന്തുണയ്‌ക്കുകയും രഞ്ജിനി-ഗായത്രിമാരുടെ പ്രതിഷേധത്തെ വിമര്‍ശിക്കുകയും ചെയ്തതാണ് രഞ്ജിനി-ഗായത്രിമാരെ കൂടുതല്‍ രോഷാകുലരാക്കിയത്. ” നിങ്ങള്‍ പ്രസിദ്ധീകരിച്ച റിലീസ് വായിച്ചപ്പോള്‍ പുരസ്കാര ജേതാവിനെ (ടി.എം.കൃഷ്ണ) നിങ്ങള്‍ പ്രതിനിധീകരിക്കുന്ന പോലെയാണ് തോന്നിയത്. മ്യൂസിക് അക്കാദമിയും അദ്ദേഹവും തമ്മിലുള്ള അന്തരം ഇല്ലാതാക്കിക്കൊണ്ടുള്ള നിങ്ങളുടെ പ്രതികരണത്തില്‍ ആശ്ചര്യം തോന്നി. പക്ഷെ, മാധ്യമ മേധാവിയായ ശ്രീ.എന്‍. റാം ഈ വിഷയത്തില്‍ അപ്രഖ്യാപിത വക്താവായി ചേരുകയും ഞങ്ങളെ മതഭ്രാന്തരായും ജാതിയുടെ കൂട്ടരായും മുദ്രകുത്തുകയും ചെയ്തപ്പോള്‍ കാര്യം എന്തെന്ന് വ്യക്തമായി. “- രഞ്ജിനി-ഗായത്രിമാര്‍ പറയുന്നു.

ഇന്ന് കര്‍ണ്ണാടകസംഗീതജ്ഞരില്‍ കച്ചേരി നടത്തുന്നവരില്‍ പ്രമുഖമായ പേരാണ് രഞ്ജിനി-ഗായത്രി സഹോദരിമാരുടേത്. ബ്രാഹ്മണ്യത്തെയും കര്‍ണ്ണാടകസംഗീത ആചാര്യന്മാരെയും നിരന്തരം ആക്ഷേപം നടത്തുന്ന ടി.എം. കൃഷ്ണയ്‌ക്ക് തന്നെ എം.എസ്. സുബ്ബലക്ഷ്മിയുടെ പേരില്‍ തുടങ്ങിയ സംഗീത കലാനിധി പുരസ്കാരം നല്‍കിയതാണ് രഞ്ജിനി-ഗായത്രിമാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. അതോടെ ഡിസംബറില്‍ നടക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങിനോടനുബന്ധിച്ച് നടത്തേണ്ട സംഗീതക്കച്ചേരിയില്‍ നിന്നും തങ്ങള്‍ പിന്‍വാങ്ങുന്നതായി അറിയിച്ച് രഞ്ജിനി-ഗായത്രിമാര്‍ മദ്രാസ് മ്യൂസിക് അക്കാദമിക്ക് കത്തയയ്‌ക്കുകയായിരുന്നു. സംഗീത കലാനിധി പുരസ്കാരം നേടിയ ടി.എം.കൃഷ്ണ അന്നത്തെ ചടങ്ങിന് അധ്യക്ഷതവഹിക്കുന്നതിനാലാണ് ആ വേദിയില്‍ തങ്ങള്‍ കച്ചേരി അവതരിപ്പിക്കില്ലെന്ന് രഞ്ജിനി-ഗായത്രിമാര്‍ പ്രഖ്യാപിച്ചത്. ഇത് കര്‍ണ്ണാടകസംഗീതലോകത്ത് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു.

ലോക് സഭാ തെരഞ്ഞെടുപ്പിന്റെ കാലമായതിനാല്‍ ബ്രാഹ്മണ്യത്തിനെതിരെ വിമര്‍ശനമുയര്‍ത്തി സംഗീതകലാനിധി പുരസ്കാരത്തെ ബിജെപിയ്‌ക്കെതിരായ രാഷ്‌ട്രീയ ആയുധമായി ഉപയോഗിക്കാനായിരുന്നു ഹിന്ദു ദിനപത്രത്തിന്റെ തലപ്പത്തുള്ളവര്‍ കൂടി അംഗങ്ങളായ മദ്രാസ് മ്യൂസിക് അക്കാദമി ശ്രമിച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നു. ഇന്ന് മോദിസര്‍ക്കാരിനെയും മോദിയെയും ഏറ്റവുമധികം വിമര്‍ശിക്കുന്ന ദിനപത്രം കൂടിയാണ് ഹിന്ദു.

 

 

Tags: N.RamBrahmanical hierarchySangeetha Kalanidhi AwardMadrasMusicAcademyN.MuraliMadras Music academySangeethakalanidhiTMKrishna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടി.എം.കൃഷ്ണയെ വേഷം കെട്ടിക്കുന്നു, തൊപ്പിയിട്ട് സലാത്തുള്ള സലാമുള്ള കച്ചേരി; പാടുന്നത് സമാധാനത്തിനെന്ന് ന്യായീകരണം

Music

ഹിന്ദു ദിനപത്രം അമിതമായി ടി.എം. കൃഷ്ണയെ വാഴ്‌ത്തുമ്പോള്‍

India

സുബ്ബലക്ഷ്മിയെ ‘സെക്സി’ എന്ന് വിളിച്ച ടി.എം.കൃഷ്ണയ്‌ക്ക് അവാര്‍ഡ് നല്‍കരുതെന്ന് അഡ്വ. വെങ്കട്ട് രാമന്‍; ഇടക്കാലവിധി കൃഷ്ണയ്‌ക്ക് തിരിച്ചടി

India

കോടതി തീരുമാനങ്ങളിലൂടെ സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാര്‍ഡ് ടി.എം.കൃഷ്ണയിലേക്ക് എത്തിച്ചേരുമ്പോള്‍

എം.എസ്. സുബ്ബലക്ഷ്മി (ഇടത്ത്) ടി.എം. കൃഷ്ണ (വലത്ത്)
India

സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാര്‍ഡ് ടി.എം.കൃഷ്ണയ്‌ക്ക് നല്‍കും

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.