ആലുവ: കേക്കിലൂടെ ചെറുകുടലില്‍ എത്തിയ ലോഹപദാര്‍ത്ഥം സുരക്ഷിതമായി നീക്കി രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍.
മകന്റെ ഒന്നാം പിറന്നാളിന് മുറിക്കാന്‍ വാങ്ങിയ കേക്കില്‍ അലങ്കരിച്ചിരുന്ന വസ്തുവിലെ ലോഹ പദാര്‍ത്ഥം കേക്കിനൊപ്പം അ ദ്ധത്തില്‍ കുട്ടി വിഴുങ്ങുകയായിരുന്നു. മകന് ഇഷ്ടെ
പ്പട്ട കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ മാതൃകയിലൊരുക്കിയ കേക്കാണ് ജന്മദിനത്തില് വില്ലനായത്. കുട്ടിയുടെ വായില്‍ കേക്കിനൊപ്പം ലോഹപദാര്‍ത്ഥം കണ്ട് മാതാവ് എടുക്കാന്‍ ശ്രമിച്ചപ്പോഴേക്കും, കുട്ടി അത് വിഴുങ്ങി. ഉടനെ തന്നെ കുട്ടിയുടെ മാതാവ് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ലോഹ പദാര്‍ത്ഥം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല.
ക്രീംകേക്കിനൊപ്പം ആയതിനാല്‍ മറ്റ് ഭാഗങ്ങളില്‍ തങ്ങി നില്‍ക്കാതെ ലോഹ പദാര്‍ത്ഥം നേരെ ആമാശയത്തിലേക്ക് പോയി. വിദ്ഗധപരിശോധനകള്ക്കായി ആലുവ രാജഗിരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കുട്ടിയെ മാറ്റി. ലോഹപദാര്‍ത്ഥം ചെറുകുടലില്‍ എത്തിയിരുന്നു. കുട്ടികള്‍ക്ക് വേണ്ടിയുളള പ്രത്യേക എന്‍ഡോസ്കോപ്പ് ഉപയോഗിച്ച് ഡോക്ടര്‍മാര്‍ ചെറുകുടലില്‍ നിന്ന് ലോഹപദാര്‍ത്ഥം സുരക്ഷിതമായി നീക്കം ചെയ്തു.
രാജഗിരി ആശുപത്രിയിലെ ഉദരരോഗ വിദ്ഗധനായ ഡോ.ഫിലിപ്പ് അഗസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടന്ന ചികിത്സയില്‍ ഡോ. നിിന്‍ നഹാസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ.സാനു സാജന്, ഡോ. രാധിക നായര്‍ എന്നിവര്‍ പങ്കാളികളായി. ഒരു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: