ന്യൂദൽഹി: ദൽഹി ജൽ ബോർഡിലെ (ഡിജെബി) ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമർപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മാർച്ച് 28 ന് ദൽഹിയിലെ പ്രത്യേക പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പിഎംഎൽഎ) കോടതിയിൽ ഇഡിയാണ് പ്രോസിക്യൂഷൻ പരാതി സമർപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡിജെബി മുൻ ചീഫ് എഞ്ചിനീയർ ജഗദീഷ് കുമാർ അറോറ, കരാറുകാരൻ അനിൽ കുമാർ അഗർവാൾ, മുൻ എൻബിസിസി ജനറൽ മാനേജർ ഡി കെ മിത്തൽ, ഒരു തേജീന്ദർ സിംഗ്, എൻകെജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നീ നാല് വ്യക്തികളെയും ഒരു കമ്പനിയെയും കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: