ലക്നോ: കഴിഞ്ഞദിവസം ഉത്തര്‍പ്രദേശില്‍ ജയിലില്‍ മരിച്ച ഗുണ്ടാ നേതാവ് മുഖ്താര്‍ അന്‍സാരി എന്ത് വിലകൊടുത്തും അദ്ദേഹത്തെ സംരക്ഷിക്കാന്‍ മുലായം സിംഗ് യാദവ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതായിമുന് ഡിഎസ്പി ശൈലേന്ദ്ര സിംഗ്. മുഖ്താര്‍ അന്‍സാരിക്കെതിരെ പോട്ട ചുമത്തിയതിന്റെ വെല്ലുവിളി നിറഞ്ഞ അനുഭവം അദ്ദേഹം വിവരിച്ചു.
നിരവധി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും സ്ഥാനത്തു നിന്ന് രാജിവെക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.അന്‍സാരിയുടെ ആരോപണവിധേയമായ സാമ്രാജ്യത്തിനെതിരെ സിംഗ് ഉറച്ചുനിന്നു.മുലയം സിംഗിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് 2004 ഫെബ്രുവരിയില്‍ സിംഗ് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായി.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടി തുടങ്ങിയവ ഉള്‍പ്പെടെ 63 ക്രിമിനല്‍ കേസുകളാണ് മുഖ്താര്‍ അന്‍സാരിക്കെതിരെയുള്ളത്. പല കേസുകളിലും കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും എട്ട് ക്രിമിനല്‍ കേസുകളിലെങ്കില്‍ ശിക്ഷിക്കപ്പെട്ട് 2022 മുതല്‍ മുഖ്താര്‍ ജയിലിലായിരുന്നു്. 1991ല്‍ കോണ്‍ഗ്രസ് നേതാവ് അജയ് റായിയുടെ സഹോദരന് അവദേഷ് റായിയെ കൊലപ്പെടുത്തിയ കേസില്‍ അന്‍സാരിയെ കഴിഞ്ഞ ജൂണില്‍ ശിക്ഷിച്ചു. വ്യാജ ആയുധ ലൈസന്‍സ് കേസില്‍ ഈ മാസം 13ന് മുഖ്താറിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു.
2022 സെപ്റ്റംബര്‍ മുതല്‍ ബാന്ദ ജയിലിലായിരുന്നു ഇദ്ദേഹം. രണ്ട് വര്‍ഷം പഞ്ചാബ് ജയിലിലും കഴിഞ്ഞിരുന്നു. യു പി പോലീസ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 66 ഗുണ്ടകളുടെ പട്ടികയില്‍ മുഖ്താര്‍ അന്‍സാരിയുടെ പേരുണ്ടായിരുന്നു. മുഖ്താറിന്റെ മകനും എംഎല്‍എയുമായ അബ്ബാസ് അന്‍സാരിയും ക്രിമിനല്‍കേസുകളില്‍ ശിക്ഷപ്പെട്ടയാളാണ്.
അഞ്ച് തവണയാണ് അന്‍സാരി യു പി നിയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്..യു പിയിലെ ബാന്ദയിലെ ജയിലില്‍ തടവില്‍ കഴിയവെയാണ് മുഖ്താര്‍ അന്‍സാരിയുടെ മരണം. ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ജയില്‍ അധികൃതരും ബാന്ദയിലെ റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളേജ് ആശുപത്രി വൃത്തങ്ങളും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: