കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ കോട്ടയാണ് മധ്യപ്രദേശിലെ ചിന്ദ് വാര പ്രദേശം. ചിന്ദ് വാര എന്ന പേരില്‍ ലോക് സഭാ മണ്ഡലത്തിനുള്ള അമര്‍വാര നിയമസഭാ മണ്ഡലത്തില്‍ മൂന്ന് തവണ എംഎല്‍എ ആയി ജയിച്ച കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എ കമല്‍ ഷാ കുടുംബസമേതമാണ് ബിജെപിയില്‍ എത്തിയിരിക്കുന്നത്.
ഇതോടെ കമല്‍നാഥിന് മുട്ടിടിച്ചു തുടങ്ങി. ഇക്കുറി കമല്‍നാഥിന്റെ മകന്‍ നകുല്‍ കമല്‍നാഥാണ് ചിന്ദ് വാര ലോക് സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2019ല്‍ കമല്‍നാഥിന്റെ മകന്‍ നകുല്‍ കമല്‍നാഥായിരുന്നു ചിന്ദ് വാര ലോക് സഭാ മണ്ഡലത്തില്‍ നിന്നും ജയിച്ചത്. ഇക്കുറിയും ബിജെപിയിലേക്ക് പോകും എന്ന ഭീഷണി ഉയര്‍ത്തി കമല്‍നാഥ് കോണ്‍ഗ്രസില്‍ നിന്നും മകന് അതേ ലോക് സഭാ സീറ്റ് ഒപ്പിച്ചെടുത്തിരുന്നു.
പക്ഷെ ഇക്കുറി കമല്‍നാഥിന് ചിന്ദ് വാര വന്‍ ഭീഷണിയായിരിക്കുമെന്നുറപ്പായി. 2019ല്‍ മധ്യപ്രദേശിലെ 29 സീറ്റുകളില്‍ 28ഉം ബിജെപി പിടിച്ചിരുന്നു. അന്ന് കോണ്‍ഗ്രസിനൊപ്പം നിന്ന ഏക ലോക് സഭാ മണ്ഡലം കമല്‍നാഥിന്റെ കോട്ടയായ ഈ ചിന്ദ് വാര മണ്ഡലമാണ്. പക്ഷെ ഇക്കുറി കമല്‍നാഥിന്റെ മകന്‍ വിയര്‍ക്കുമെന്നുറപ്പായി.
ബിജെപി ചിന്ദ് വാരയിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഏപ്രില്‍ 19ന് ഒന്നാംഘട്ടത്തിലാണ് ചിന്ദ് വാരയിലെ പോളിങ്ങ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: