പ്രവാസികള്‍ക്ക് കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചും വിമാനത്തിനു പകരം കുറഞ്ഞ നിരക്കില്‍ യാത്രക്കപ്പലില്‍ സഞ്ചരിക്കാവുന്ന കാലം അത്ര വിദൂരമല്ല. ഇക്കാര്യത്തില്‍ താല്പര്യം പ്രകടിപ്പിച്ച മൂന്ന് ഷിപ്പിംഗ് കമ്പനി ഉള്‍പ്പെടെ വിവിധ ഏജന്‍സികളുമായി കേരള മാരിടൈം ബോര്‍ഡ് ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇനിയും താല്പര്യമുള്ള ഷിപ്പിംഗ് കമ്പനികള്‍ക്ക് ഏപ്രില്‍ 22 വരെ ബോര്‍ഡിനെ സമീപിക്കാം. കൂടിക്കാഴ്ചയില്‍ പങ്കെടുത്ത കമ്പനികള്‍ സര്‍വീസിന് തയ്യാറാകുമെന്നാണ് പ്രതീക്ഷ. മൂന്നാലു ദിവസം കൊണ്ട് കേരളത്തില്‍ എത്താന്‍ കഴിയുന്ന സര്‍വീസ് ആണ് ലക്ഷ്യമിടുന്നത് . 25000 രൂപ മാത്രമേ യാത്രയ്ക്ക് ചെലവാകൂ എന്നാണ് കണക്കാക്കപ്പെടുന്നത്. സീസണില്‍ വിമാന നിരക്ക് 80,000 രൂപ വരെ ഉയരാറുണ്ട്. ആ സമയത്ത് പോലും പരമാവധി 25000 രൂപയ്ക്ക് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ കഴിയുന്ന സംവിധാനമായിരിക്കും നിലവില്‍ വരികയെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍. എസ്് പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: