കോട്ടയം: ഭൂമി വാങ്ങി പ്‌ളോട്ട് തിരിച്ച് വില്‍ക്കുക ഇനി പഴയതുപോലെ അത്ര എളുപ്പമല്ല. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ സങ്കീര്‍ണമാക്കി. ഇത് സംബന്ധിച്ച് തദ്‌ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഭൂമി പ്‌ളോട്ട് തിരിച്ച് വില്‍ക്കുന്നത് സംബന്ധിച്ച.് ചട്ടങ്ങള്‍ അടങ്ങുന്ന അറിയിപ്പ് എല്ലാ തദ്ദേശസ്ഥാപനങ്ങളും പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പ്‌ളോട്ട് വികസനം കെ.റെറയില്‍ അതായത് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നാണ് പുതിയ ചട്ടം. പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ ഭരണസമിതിയില്‍ ഇതു സംബന്ധിച്ച ഈ സര്‍ക്കുലര്‍ പ്രത്യേകം അവതരിപ്പിക്കണം. പുതിയ ചട്ട പ്രകാരം അല്ലാതെയോ അനുമതിപത്രം ഇല്ലാതെയോ ഉള്ള ഭൂമി വില്‍പ്പന തടയുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ വില്‍പ്പന നടക്കുന്നെങ്കില്‍ തദ്‌ദേശ സ്ഥാപന സെക്രട്ടറിമാര്‍ സ്റ്റോപ്പ് കൊടുക്കണം. അത് സംബന്ധിച്ച വിവരങ്ങള്‍ കെ. റെറ സെക്രട്ടറിക്ക് പ്രത്യേകമായി അയക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: