New Delhi: തെരഞ്ഞെടുപ്പു ചട്ടലംഘനങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ സങ്കേതമായി ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ സിവിജില്‍ ആപ്പ് മാറി. 2024ലെ പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം ഇതുവരെ 79,000ത്തിലധികം പരാതികള്‍ ലഭിച്ചു. ഇവയില്‍ 99% പരാതികളും തീര്‍പ്പാക്കി. ഇതില്‍ 89% പരാതികളും 100 മിനിറ്റിനുള്ളിലാണു പരിഹരിച്ചത്. വേഗതയും സുതാര്യതയുമാണ് സിവിജില്‍ ആപ്ലിക്കേഷന്റെ അടിത്തറ.
ലഭിച്ച 58,500ലധികം പരാതികള്‍ (ആകെ ലഭിച്ചതിന്റെ 73%) അനധികൃത ഹോര്‍ഡിങ്ങുകള്‍ക്കും ബാനറുകള്‍ക്കുമെതിരെയാണ്. പണം, സമ്മാനങ്ങള്‍, മദ്യവിതരണം എന്നിവയുമായി ബന്ധപ്പെട്ട് 1400ലധികം പരാതികള്‍ ലഭിച്ചു. ഏകദേശം 3% പരാതികളും (2454) വസ്തുവകകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ്. തോക്കു കാട്ടിയതിനും ഭീഷണിപ്പെടുത്തിയതിനും ലഭിച്ച 535 പരാതികളില്‍ 529 എണ്ണം ഇതിനകം പരിഹരിച്ചു. അനുവദനീയമായ സമയത്തിനപ്പുറം സ്പീക്കറുകള്‍ ഉപയോഗിച്ചതുള്‍പ്പെടെ നിരോധിതകാലയളവിനപ്പുറം പ്രചാരണം നടത്തിയതിനാണ് 1000 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സിവിജില്‍ ആപ്ലിക്കേഷന്‍ തെരഞ്ഞെടുപ്പു മേല്‍നോട്ടത്തിലും പ്രചാരണകോലാഹലങ്ങള്‍ കുറയ്‌ക്കുന്നതിലും ഗണ്യമായ കുതിപ്പ് അടയാളപ്പെടുത്തുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനത്തിനായുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ രാജീവ് കുമാര്‍ പൗരന്മാരോടു ജാഗ്രത പാലിക്കാനും മാതൃകാപെരുമാറ്റച്ചട്ടലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും വോട്ടര്‍മാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങള്‍ നല്‍കുന്നത് അറിയിക്കാനും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു.
ജാഗ്രതയുള്ള പൗരന്മാരെ ജില്ലാ കണ്‍ട്രോള്‍ റൂം, റിട്ടേണിങ് ഓഫീസര്‍, ഫ്‌ലയിങ് സ്‌ക്വാഡ് സംഘം എന്നിവയുമായി ബന്ധിപ്പിക്കുന്ന ഉപയോക്തൃസൗഹൃദവും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതുമായ ആപ്ലിക്കേഷനാണ് സിവിജില്‍ . ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിലൂടെ, റിട്ടേണിങ് ഓഫീസറുടെ ഓഫീസിലേക്കു പോകാതെ, രാഷ്‌ട്രീയ ദുരുപയോഗം നടന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പൗരന്മാര്‍ക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. സിവിജില്‍ ആപ്ലിക്കേഷനില്‍ പരാതി അയച്ചാലുടന്‍, പരാതിക്കാരനു പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും. അതിലൂടെ വ്യക്തിക്ക് അവരുടെ മൊബൈലില്‍ പരാതിയുടെ തല്‍സ്ഥിതി അറിയാന്‍ കഴിയും.
ഒരേസമയം പ്രവര്‍ത്തിക്കുന്ന വിവിധ ഘടകങ്ങള്‍ രഢകഏകഘനെ വിജയകരമാക്കുന്നു. ഉപയോക്താക്കള്‍ തത്സമയം ഓഡിയോയോ ഫോട്ടോയോ വീഡിയോയോ പകര്‍ത്തുന്നു. കൂടാതെ, പരാതികളില്‍ സമയബന്ധിതമായി പ്രതികരിക്കുന്നതിന് ‘100 മിനിറ്റ്’ കൗണ്ട്ഡൗണ്‍ ഉറപ്പാക്കുന്നു. ഒരു ലംഘനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഉപയോക്താവ് രഢകഏകഘല്‍ ക്യാമറ ഓണാക്കുമ്പോള്‍ ഉടന്‍ ആപ്ലിക്കേഷനിലെ ജിയോടാഗിങ് സവിശേഷത പ്രവര്‍ത്തനക്ഷമമാകുന്നു. ഇതിനര്‍ഥം ഫ്‌ലൈയിങ് സ്‌ക്വാഡുകള്‍ക്കു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലംഘനത്തിന്റെ കൃത്യമായ സ്ഥാനം അറിയാനും പൗരന്മാര്‍ പകര്‍ത്തിയ ചിത്രം കോടതിയില്‍ തെളിവായി ഉപയോഗിക്കാനും കഴിയും എന്നാണ്. പൗരന്മാര്‍ക്കു പേരു വെളിപ്പെടുത്താതെ പരാതികള്‍ അറിയിക്കാനാകും.
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും വോട്ടര്‍മാര്‍ക്കും രാഷ്‌ട്രീയകക്ഷികള്‍ക്കും സൗകര്യമൊരുക്കുന്നതിനും കമ്മീഷന്‍ നിര്‍മിച്ച ആപ്ലിക്കേഷനുകളുടെ ശേഖരത്തില്‍ ഒന്നാണ് സിവിജില്‍ ആപ്ലിക്കേഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: