ഫ്ലോറിഡ : മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ-ഓസ്ട്രേലിയയുടെ മാത്യു എഡ്ബെന്‍ സഖ്യം ഫൈനലില്‍ .സ്പെയിനിന്റെ മാര്‍സെല്‍ ഗ്രാനോല്ലേഴ്സ് അര്‍ജന്റീനിയന്‍ പങ്കാളി ഹൊറാസിയോ സെബല്ലോസ് സഖ്യത്തെ നേരിട്ടുളള സെറ്റുകള്‍ക്കാണ് രോഹന് ബൊപ്പണ്ണ -മാത്യു എഡ്ബെന്‍ സഖ്യം പരാജയപ്പെടുത്തിയത്.
സ്കോര്‍ 6-1, 6-4 .കളിയുടെ ആദ്യ നിമിഷം മുതല്‍ ബൊപ്പണ്ണയും എബ്ഡനും ആധിപത്യം പുലര്‍ത്തി.
ആദ്യ സെറ്റ് ഇന്ത്യ-ഓസീസ് സഖ്യം 6-1 ആധികാരികമായി തന്നെ നേടി. രണ്ടാം സെറ്റില്‍, എതിരാളികള്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ബൊപ്പണ്ണയും സഹതാരവും 6-4 ന് ജയം ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: