ന്യൂദല്‍ഹി :രാഷ്‌ട്രീയ കക്ഷികള്‍ ആദായ നികുതി അടയ്‌ക്കാതെ ഒഴിഞ്ഞ് മാറുന്ന രീതിക്ക് തടയിട്ട് ആദായ നികുതി വകുപ്പ്. കോണ്‍ഗ്രസിനും സി പി ഐക്കും പിന്നാലെ സിപിഎമ്മിനും നോട്ടീസയച്ചിരിക്കുകയാണ് ആദായ നികുതി വകുപ്പ്.
സി പി എം 15 കോടി രൂപ അടയ്‌ക്കണമെന്നാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ല എന്ന് കാട്ടിയാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു. ആദായനികുതി വകുപ്പ് നടപടിക്കെതിരെ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചതായി സിപിഎം അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിനും ആദായനികുതി വകുപ്പ് നോട്ടീസയച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് അടുത്തിരിക്കെ 1823.08 കോടി രൂപ ഉടന്‍ അടയ്‌ക്കണം എന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയത്.
സിപിഐ 11 കോടി രൂപ തിരിച്ചടയ്‌ക്കണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ച് ടാക്‌സ് റിട്ടേണ്‍ ചെയ്തതിനാലുളള കുടിശികയും പാന്‍ കാര്‍ഡ് തെറ്റായി രേഖപ്പെടുത്തിയതിനുളള പിഴയുമടക്കമാണ് 11 കോടിയെന്നാണ് നോട്ടീസില്‍ പറയുന്നത്.
നോട്ടീസ് കിട്ടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പ്രതികരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക